Type Here to Get Search Results !

Bottom Ad

എരിയാലില്‍ ചരക്കു ലോറിയിടിച്ച് 14 ഇരുചക്ര വാഹനങ്ങള്‍ തകര്‍ന്നു


കാസര്‍കോട്: ദേശീയ പാതയിലെ എരിയാല്‍ സര്‍വീസ് റേഡില്‍ ലോറി നിയന്ത്രണംവിട്ട് 14 ഇരുചക്ര വാഹനങ്ങളും ഏതാനും വൈദ്യുതി പോസ്റ്റുകളും തകര്‍ത്തു. ആളപായമില്ല. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് അപകടം. മംഗളൂരു ഭാഗത്ത് നിന്നും വരികയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സമീപത്തെ വാടക കെട്ടിടത്തില്‍ താമസിക്കുന്ന അതിഥി തൊഴിലാളികളുടെതാണ് ഇരുചക്ര വാഹനങ്ങള്‍. പുലര്‍ച്ചെയായതിനാലും ആളില്ലാത്തതിനാലും ദുരന്തം ഒഴിവായി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad