കാസര്‍കോട്: കൂട്ടുകാരോടൊപ്പം പുഴയിലിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. തൃക്കരിപ്പൂര്‍ കടപ്പുറത്തെ നിസാറിന്റെ മകന്‍ ഇ.എം.പി മുഹമ്മദ് (13) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ഇടയിലക്കാട് പാലത്തിന് സമീപമാണ് സംഭവം നടന്നത്. കൂട്ടുകാര്‍ക്കൊപ്പം പുഴയിലിറങ്ങിയ ഉടന്‍ തന്നെ മുഹമ്മദ് മുങ്ങിത്താഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഉടന്‍ തന്നെ തൃക്കരിപ്പൂര്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു. എളമ്പച്ചി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് മുഹമ്മദ്.
കൂട്ടുകാരോടൊപ്പം പുഴയിലിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു
16:05:00
0
കാസര്‍കോട്: കൂട്ടുകാരോടൊപ്പം പുഴയിലിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. തൃക്കരിപ്പൂര്‍ കടപ്പുറത്തെ നിസാറിന്റെ മകന്‍ ഇ.എം.പി മുഹമ്മദ് (13) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ഇടയിലക്കാട് പാലത്തിന് സമീപമാണ് സംഭവം നടന്നത്. കൂട്ടുകാര്‍ക്കൊപ്പം പുഴയിലിറങ്ങിയ ഉടന്‍ തന്നെ മുഹമ്മദ് മുങ്ങിത്താഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടികളുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഉടന്‍ തന്നെ തൃക്കരിപ്പൂര്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു. എളമ്പച്ചി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് മുഹമ്മദ്.
Tags

Post a Comment
0 Comments