Type Here to Get Search Results !

Bottom Ad

പൊലീസ് സംഘത്തെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമം


ബേഡകം: വാഹന പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. ബേഡകം പൊലീസ് പരിധിയിലാണ് സംഭവം. സംശയാസ്പദമായ രീതിയില്‍ അതിവേഗത്തില്‍ വന്ന ആള്‍ട്ടോ കാര്‍ പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ മുന്നോട്ട് പോകുകയായിരുന്നു. തുടര്‍ന്ന് വാഹനം നിയന്ത്രണംവിട്ട് നേരെ പൊലീസ് വാഹനത്തില്‍ ഇടിക്കുകയായിരുന്നു. അപകടത്തിന് ശേഷം കാര്‍ നിര്‍ത്താതെ ബന്തടുക്ക ഭാഗത്തേക്ക് രക്ഷപ്പെട്ടു. പിന്നാലെ പൊലീസ് പിന്തുടര്‍ന്നപ്പോള്‍ ബന്തടുക്ക, പള്ളത്തിങ്കാല്‍ പ്രദേശങ്ങളില്‍ വച്ച് പ്രതികള്‍ കാര്‍ ഉപയോഗിച്ച് പൊലീസ് ജീപ്പില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ കെ പൊലീസ് ജീപ്പ് നിയന്ത്രണംവിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു. സംഭവസമയത്ത് ജീപ്പില്‍ എസ്.ഐ മനോജ്, സിപിഒ ഗണേഷ്, സിപിഒ രാകേഷ് എന്നിവരാണ് ഉണ്ടായിരുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad