Type Here to Get Search Results !

Bottom Ad

ആരിക്കാടി ടോള്‍ ബൂത്ത്; നിര്‍മാണം തടയണമെന്ന് മഞ്ചേശ്വരം എംഎല്‍എ; വരുമാനത്തിനുള്ള താല്‍ക്കാലിക നടപടിയെന്ന് മന്ത്രി


ഉപ്പള: ദേശീയപാത 66ല്‍ തലപ്പാടി- ചെങ്കള റീച്ചിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ കുമ്പളയില്‍ ടോള്‍ ബൂത്ത് സ്ഥാപിക്കുന്നത് നതടയാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന് എ.കെ.എം അഷ്‌റഫ് എം.എല്‍.എ.

നിലവില്‍ തലപ്പാടിയില്‍ ടോള്‍ പിരിവുണ്ട്. ഇവിടെ നിന്ന് 20 കി.മീറ്റര്‍ മാത്രം വ്യത്യാസത്തില്‍ രണ്ടാമത് ഒരു ടോള്‍ പിരിവ് നടത്തുന്നത് നിയമ വിരുദ്ധമാണെന്നിരിക്കെ കുമ്പളയില്‍ ടോള്‍ബൂത്ത് നിര്‍മാണം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടണമെന്ന് നിയമസഭയില്‍ എംഎല്‍എ ശ്രദ്ധ ക്ഷണിച്ചത്. 60 കി.മീറ്ററിനുള്ളില്‍ ടോള്‍ പിരിക്കില്ലെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചതാണ്. ഇതിന് ഘടക വിരുദ്ധമായാണ് ദേശീയ പാത അതോറിറ്റി ഇവിടെ ടോള്‍ പിരിക്കാനിറങ്ങുന്നത്. വ്യാപാരം, തൊഴില്‍, വിദ്യാഭ്യാസം, ആതുര സേവനം എന്നിവയ്ക്കായി ഏറെയും മംഗളൂരുവിനെ ആശ്രയിക്കുന്ന കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലെ ജനങ്ങള്‍ക്ക് മംഗളൂരുവിലെത്താന്‍ രണ്ടിടത്ത് ടോള്‍ നല്‍കേണ്ടിവരുമെന്നും എം.എല്‍.എ ചൂണ്ടിക്കാട്ടി.

കുമ്പള നഗരത്തോട് അര കി.മീ മാറിയാണ് ടോള്‍ ഗേറ്റ് സ്ഥാപിക്കുന്നത്. ഇത് വലിയ രീതിയില്‍ ഗതാഗത തടസവുമുണ്ടാക്കും. ദേശീയപാത വികസനത്തിന്റെ ഭാഗമായി കഴിഞ്ഞ നാല് വര്‍ഷമായി വിവിധ പ്രയാസങ്ങള്‍ സഹിച്ച് ദേശീയപാത നിര്‍മാണത്തിന് പിന്തുണ നല്‍കിയ ജനങ്ങളെ നിരാശയിലാക്കുന്നതാണ് അധികൃതരുടെ നടപടിയെന്നും എം.എല്‍.എ പറഞ്ഞു.

അന്യായമായ ടോള്‍ പിരിവിനെതിരെ പൊതുജനമാകെ പ്രതിഷേധത്തിലാണ്. സംസ്ഥാനത്ത് സമാന രീതിയില്‍ 60 കി.മീ ദൂരപരിധി പാലിക്കാതെ ഇനിയും ടോള്‍ ഗേറ്റ് സ്ഥാപിക്കുന്നതിന് അധികൃതര്‍ മുന്നോട്ടുവരാന്‍ സാധ്യതയുണ്ട്. അതിനാല്‍ കുമ്പളയിലെ ടോള്‍ പിരിവില്‍ നിന്നും ദേശീപാത അധികൃതര്‍ പിന്‍മാറണം. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര പ്രാധാന്യത്തോടെ ഇടപെടണം. പൊതുജനങ്ങളെ പ്രയാസത്തിലാക്കുന്ന ഈഅന്യായമായ ടോള്‍ പിരിവില്‍ നിന്നും പിന്‍മാറണമെന്ന് സംസ്ഥാന സര്‍ക്കാര്‍, കേന്ദ്ര ഗവണ്‍മെന്റിനോടും ദേശീയ പാത അതോറിറ്റിയോടും ആവശ്യപ്പെടണമെന്നും എം.എല്‍.എ ചൂണ്ടിക്കാട്ടി.

എന്നാല്‍ കുമ്പളയിലെ ടോള്‍ സംവിധാനം താല്‍ക്കാലിക സ്വഭാവമുള്ളതാണെന്നും പൂര്‍ത്തിയായ 39 കി.മീറ്റര്‍ ദൂരത്തിന് മാത്രമാണ് യൂസര്‍ ഫീ കളക്ഷന്‍ പിരിക്കുന്നതെന്നും ദേശീയപാത അതോറിറ്റി അറിയിച്ചതെന്നാണ് പൊതുമരാമത്ത് മന്ത്രിയുടെ മറുപടി. ചെങ്കള-നീലേശ്വരം സ്ട്രെച്ച് പൂര്‍ത്തിയായാല്‍ താല്‍ക്കാലിക ടോള്‍ പ്ലാസ പിന്‍വലിക്കും. നിയമപ്രകാരം സ്ഥലം കണ്ടെത്തി സ്ഥിരം പ്ലാസ സ്ഥാപിക്കും.

താല്‍കാലിക ടോള്‍ പ്ലാസ സ്ഥാപിക്കാന്‍ ഹൈക്കോടതിയും അനുമതി നല്‍കിയിട്ടുണ്ട്. ഹൈക്കോടതിയുടെ വിധി കൂടിയുള്ള തിനാല്‍ പ്രായോഗികമായി ഈ വിഷയത്തില്‍ എന്തെങ്കിലും ചെയ്യാനാകുമോയെന്ന് ഒരിക്കല്‍ കൂടി പരിശോധിക്കാമെന്നും പ്രശ്നത്തിന് പരിഹാരം കാണാന്‍ ഇടപെടുമെന്നും മന്ത്രി മറുപടിയില്‍ വ്യക്തമാക്കി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad