Type Here to Get Search Results !

Bottom Ad

കുമ്പള ടൗണിലെ കുരുക്കഴിക്കാന്‍ ആറു മുതല്‍ ട്രാഫിക്ക് പരിഷ്‌കരണം


കുമ്പള: കുമ്പള ടൗണിലെ നിലനില്‍ക്കുന്ന ഗതാഗതക്കുരുക്കിന് പരിഹാരമെന്നനിലക്ക് പുതിയ സംവിധാനങ്ങളോടെ ട്രാഫിക് പരിഷ്‌കരണം നടപ്പിലാകുന്നതിന്റെ മുന്നോടിയായി ഒക്ടോബര്‍ ആറാം തീയതി മുതല്‍ 16വരെ പരീക്ഷണാടിസ്ഥാനത്തിലും തുടര്‍ന്ന് സ്ഥിരമായുള്ള ട്രാഫിക് പരിഷ്‌കരണം നടപ്പിലാക്കും. പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ബസ്- ഓട്ടോ റിക്ഷ- ടാക്‌സി- ഗുഡ്സ് തൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍, വ്യാപാരി വ്യവസായി, ഹോട്ടല്‍ റെസ്റ്റോറന്റ് യൂണിയന്‍ പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജനപ്രതിനിധികള്‍ എന്നിവരുടെ യോഗത്തില്‍ വന്ന നിര്‍ദ്ദേശങ്ങളും ട്രാഫിക് രഗുലേറ്ററി
കമ്മിറ്റി തീരുമാനപ്രകാരവുമാണ് ട്രാഫിക്ക് പരിഷ്‌കരണം നടപ്പിലാക്കുന്നത്.

കുമ്പള ടൗണിലെ ഓട്ടോ റിക്ഷ തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കും. രജിസ്‌ട്രേഷന്റെ ഭാഗമായി ഓട്ടോതൊഴിലാളികള്‍ക്ക് ഐഡി കാര്‍ഡ് നല്‍കും. പാര്‍ക്കിംഗ് സ്ഥലങ്ങളിലെല്ലാം ബോര്‍ഡുകള്‍ സ്ഥാപിക്കും. ഓട്ടോ റിക്ഷകളും മറ്റു വാഹങ്ങളും വ്യാപാര സ്ഥാപങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന രീതിയിലും പാര്‍ക്കിംഗിനായി നിശ്ചയിച്ചിട്ടില്ലാത്ത മറ്റു സ്ഥലങ്ങളിലും വഴികളിലും നിര്‍ത്തിയിടുന്നതിന് പൂര്‍ണമായും നിരോധനമേര്‍പ്പെടുത്തും.

ഒക്ടോബര്‍ ആറു മുതല്‍ കുമ്പള ടൗണില്‍ നടപ്പിലാക്കുന്ന ട്രാഫിക് പരീഷ്‌കരണത്തില്‍ പൂര്‍ണ സഹകരണം ഉണ്ടാവണമെന്ന് കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്് യു.പി താഹിറ യുസുഫ്, സക്രട്ടറി ഇന്‍ചാര്‍ജ് ഷൈജു, കുമ്പള സര്‍ക്കില്‍ ഇനിസ്‌പെക്ടര്‍ പി.കെ ജിജീഷ് അഭ്യര്‍ഥിച്ചു.




പരിഷ്‌കരണങ്ങള്‍ ഇങ്ങനെ...

-ഓട്ടോ റിക്ഷകള്‍ പ്രകാശ് മെഡിക്കല്‍ മുതല്‍ ഒബര്‍ള കോപ്ലക്‌സിനടുത്തുള്ള ട്രാന്‍സ്ഫോര്‍മാര്‍ വരെ, കുമ്പള പൊലീസ് സ്റ്റേഷന്‍ റോഡിന്റെ ഇടതു വശത്തോട് ചേര്‍ന്ന് മത്സ്യമാര്‍ക്കറ്റ് റോഡ് മുതല്‍ താഴോട്ട്, ജില്ലാ സഹകരണ ആശുപത്രിക്ക് സമീപം പാര്‍ക്കിംഗ് ഏരിയ, ഡോക്ട്‌ടേര്‍സ് ഹോസ്പിറ്റലിന് സമീപം പാര്‍ക്കിംഗ് ഏരിയ, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് സമീപം പാര്‍ക്കിംഗ് ഏരിയ എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യണം.

-ടാക്‌സി കാര്‍- ജീപ്പുകള്‍ സൈഗം കോപ്ലക്‌സിന് മുന്‍വശംത്തും ചെറിയ ഗുഡ്സ് വാഹനങ്ങള്‍ ഒബര്‍ള കോപ്ലക്‌സിലെ കൊട്ടൂടല്‍ ഹാര്‍വേര്‍സ് ഷോപ്പിന് മുന്‍വശവും പാര്‍ക്കിംഗിനായി ഉപയോഗപ്പെടുത്തണം.

സ്വകാര്യ വാഹനങ്ങള്‍ പൊലീസ് സ്റ്റേഷന്‍ റോഡിന്റെ വലതുവശം, സ്‌കൂള്‍ റോഡ്, ഓള്‍ഡ് എക്‌സ്‌ചേഞ്ചു റോഡ്, ടേക്ക് എ ബ്രേക്ക് പരിസരം എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യണം.




ബസ് പാര്‍ക്കിംഗ്

-ടൗണിലെ നിലവിലെ കെ.എസ്.ടി.പി ബസ് ഷെല്‍ട്ടര്‍ വേ-1- ആരിക്കാടി ബംബ്രാണ, ബായിക്കട്ടെ, കളത്തൂര്‍ ഭാഗത്തേക്ക് പോകുന്ന ബസുകള്‍

-മഹേഷ് ഇലക്ട്രോണിക്‌സ് മുന്‍വശം വേ-2- ബന്തിയോട്, ഉപ്പള തലപ്പാടി ഭാഗത്തേക്ക് പോകുന്ന ബസ്സുകള്‍

-സുലഭ ഷോപ്പിന് മുന്‍ വശം വേ-3- മംഗളൂരു ഭാഗത്തേക്ക് പോകുന്ന ബസുകള്‍ (കെ.എസ്.ആര്‍.ടി.സി)

-കാനറാ ബാങ്കിന് മുന്‍വശം വേ-4- കാസര്‍കോട് ഭാഗത്തേക്കുള്ള ബസുകള്‍

-ജീവന്‍രേഖ മെഡിക്കലിന് മുന്‍വശം വേ-5 - കാസര്‍കോട് ഭാഗത്തേക്കുള്ള ബസുകള്‍ (കെ.എസ്.ആര്‍.ടി.സി)

-കെ.എസ്.ടി.പി പുതുതായി നിര്‍മിച്ച ബസ് ഷെല്‍ട്ടര്‍ വേ-6- പേരാല്‍ കണ്ണൂര്‍, പെര്‍ള, ബദിയടുക്ക, മുള്ളേരിയ സുള്ള്യ ഭാഗത്തേക്കുള്ള ബസുകള്‍




Tags

Post a Comment

0 Comments

Top Post Ad

Below Post Ad