കാഞ്ഞങ്ങാട്: പെരിയ കല്ല്യോട്ടെ ഇരട്ട കൊലപാതക കേസില്‍ ഒന്നാം പ്രതി പീതാംബരനടക്കമുള്ളവര്‍ക്ക് പരോള്‍ അനുവദിച്ചതില്‍ വിവാദം. ഒന്നാം പ്രതി പീതംബരന്‍, രണ്ടാം പ്രതി സജി സി ജോര്‍ജ്, ഏഴാം പ്രതി എ. അശ്വിന്‍ എന്നിവര്‍ക്കാണ് പരോള്‍ അനുവദിച്ചത്. പീതാംബരന്‍ ജയിലില്‍ നിന്നിറങ്ങിയിട്ടുണ്ട്. ഇയാള്‍ കാഞ്ഞങ്ങാട് സ്‌റ്റേഷന്‍ പരിധിയിലാണ് താമസിക്കുന്നത്. ഒരുമാസത്തേക്കാണ് ഇയാള്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.
രണ്ടാം പ്രതി സജി ജോര്‍ജിനും ജാമ്യം അനുവദിച്ചിട്ടുണ്ട്.നിലവില്‍ കണ്ണൂരിലെ ബന്ധു വീട്ടിലാണ് ഇയാള്‍ താമസിക്കുന്നത്. 15-ാം പ്രതി എ. സുരേന്ദ്രന്റെ (വിഷ്ണു സുര) പരോള്‍ അപേക്ഷയില്‍ ബേക്കല്‍ പൊലീസിന്റെയും കൊല്ലപ്പെട്ട ശരത്ലാല്‍, കൃപേഷ് എന്നിവരുടെ രക്ഷിതാക്കളുടെയും അഭിപ്രായം രേഖപ്പെടുത്തിയുള്ള റിപ്പോര്‍ട്ട് അയച്ചിട്ടുണ്ട്.

Post a Comment
0 Comments