കാഞ്ഞങ്ങാട്: ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട 16കാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനു ഇരയാക്കിയ കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. പേരാമ്പ്ര സ്വദേശിയും പയ്യന്നൂരിലെ സ്വകാര്യ സ്ഥാപനത്തിലെ മാനേജരുമായ പ്രജീഷ് എന്ന ആല്‍ബിന്‍ (40), കോഴിക്കോട് മാങ്കാവ് കിണാശ്ശേരിയിലെ അബ്ദുല്‍ മനാഫ് (37), എന്നിവരാണ് പിടിയിലായത്. പ്രജീഷിനെ പയ്യന്നൂര്‍ പൊലീസും മനാഫിനെ കോഴിക്കോട് പൊലീസുമാണ് അറസ്റ്റു ചെയ്തത്. ഇതോടെ പ്രകൃതി വിരുദ്ധ പീഡനകേസില്‍ അറസ്റ്റിലായവരുടെ എണ്ണം 12 ആയി.
ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനായ 16കാരനാണ് പീഡനത്തിനു ഇരയായത്. കേസില്‍ ബേക്കല്‍ എഇഒയും പടന്ന സ്വദേശിയുമായ വികെ സൈനുദ്ദീന്‍ (52), പടന്നക്കാട്ടെ റംസാന്‍ (64), ആര്‍പിഎഫ് ജീവനക്കാരന്‍ പിലിക്കോട് എരവിലെ ചിത്രരാജ് (48), തൃക്കരിപ്പൂര്‍, വള്‍വ്വക്കാട്ടെ കുഞ്ഞഹമ്മദ് (55), പൂച്ചോലിലെ നാരായണന്‍ (60), വടക്കേ കൊവ്വലിലെ റയീസ് (30), വെള്ളച്ചാലിലെ സുകേഷ് (30), ചീമേനിയിലെ ഷിജിത്ത് (36), പയ്യന്നൂര്‍, കോറോത്തെ സി. ഗിരീഷ് (47) എന്നിവരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇവര്‍ റിമാന്റിലാണ്.

Post a Comment
0 Comments