Type Here to Get Search Results !

Bottom Ad

കുരുക്കഴിക്കാന്‍ പുതിയ ബസ് സ്റ്റാന്റില്‍ ബസുകള്‍ കയറുന്നതിനും ഇറങ്ങുന്നതിനും പുതിയ വഴി


കാസര്‍കോട്: പാത വികസിച്ചിട്ടും ഗതാഗതക്കുരുക്കിന് അറുതിയില്ലാത്ത കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിലെ കുരുക്കഴിക്കാന്‍ ട്രാഫിക് പരിഷ്‌കരണവുമായി പൊലീസ്. പുതിയ ബസ് സ്റ്റാന്റില്‍ ബസുകള്‍ കയറുന്നതിനും ഇറങ്ങുന്നതിനും പുതിയ സംവിധാനം ഏര്‍പ്പെടുത്തി. ബസുകള്‍ ഇനി മുതല്‍ ബസ് സ്റ്റാന്റിന്റെ പ്രധാന പ്രവേശന കവാടത്തിലൂടെ പ്രവേശിക്കാന്‍ പാടില്ല. നേരത്തെ ബസുകള്‍ ഇറങ്ങിയിരുന്ന ഭാഗത്തുകൂടി ബസുകള്‍ സ്റ്റാന്റിലേക്ക് കയറണമെന്നാണ് നിര്‍ദേശം. മംഗളൂരു ഭാഗത്തുനിന്നും ചെര്‍ക്കള ഭാഗത്തുനിന്നും വരുന്ന എല്ലാ ബസുകളും ഈരീതിയില്‍ സ്റ്റാന്റിലേക്ക് പ്രവേശിക്കണം. അതേസമയം, പ്രധാന കവാടത്തിലൂടെ ബസുകള്‍ പുറത്തിറങ്ങണം.

അടിപ്പാത റൗണ്ട് എബൌട്ടിലെ ഗതാഗത തടസവും മറ്റും കണക്കിലെടുത്താണ് പുതിയ ട്രാഫിക് പരിഷ്‌കരണം. തുടക്കമെന്ന നിലയില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സ്ഥലത്ത് ട്രാഫിക് നിയന്ത്രിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad