Type Here to Get Search Results !

Bottom Ad

പെരിയ എസ്.എന്‍ കോളജ് തിരഞ്ഞെടുപ്പ്: ചെയര്‍മാന്‍ സ്ഥാനം പിടിച്ചെടുത്ത് എം.എസ്.എഫ്


പെരിയ: കണ്ണൂര്‍ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ പെരിയ എസ്.എന്‍ കോളേജ് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ ചരിത്രത്തിലാദ്യമായി ചെയര്‍മാന്‍ സ്ഥാനം എസ്.എഫ്.ഐയില്‍ നിന്നും പിടിച്ചെടുത്ത് എം.എസ്.എഫ് മുന്നണി. ആഷിഖ് എന്‍.സി ചിത്താരി യൂണിയന്‍ ചെയര്‍മാനായി വിജയിച്ചു. ഒപ്പം ബി.ബി.എ റെപ്രസന്റേറ്റീവ് പോസ്റ്റില്‍ എം.എസ്.എഫ് മുന്നണിയിലെ സിദാന്‍ ബേഡകവും വിജയിച്ചു.

എം.എസ്.എഫിന്റെ വിജയം മുന്നില്‍ കണ്ട് കഴിഞ്ഞ വര്‍ഷം എസ്.എഫ്.ഐ ഇടപെടലില്‍ കോളേജില്‍ തിരഞ്ഞെടുപ്പ് നടന്നിരുന്നില്ല. മാനേജ്‌മെന്റിന്റെയും യൂണിവേഴ്‌സിറ്റി യൂണിയന്റെയും പിന്‍ബലത്തില്‍ ഇത്തവണയും തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ എസ്.എഫ്.ഐ ശ്രമിച്ചിരുന്നു. ആഗസ്റ്റ് 26ന് നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥികളുടെ നോമിനേഷന്‍ തള്ളപ്പെട്ടതോടെ ആക്രമണം അഴിച്ചുവിട്ടും ഭരണസ്വാധീനമുപയോഗിച്ചും എസ്.എഫ്.ഐ തങ്ങള്‍ക്കനുകൂലമാക്കുകയായിരുന്നു. എന്നിട്ടും എസ്.എഫ്.ഐ നേരിട്ട പരാജയം പ്രബുദ്ധരായ വിദ്യാര്‍ത്ഥികളുടെ വിധിയെഴുത്താണെന്നും ജനാധിപത്യത്തെ നോക്കുകുത്തിയാക്കുന്ന പ്രവണതക്കുള്ള പ്രഹരണമാണെന്നും എം.എസ്.എഫ് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad