കാസര്‍കോട്: ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ വീട്ടമ്മ കാറിടിച്ച് മരിച്ചു. അടുക്കത്ത്ബയലിലെ ചുമട്ടുതൊഴിലാളിയായ യൂസുഫിന്റെ ഭാര്യ നസിയ (50) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം 5.30ഓടെ അടുക്കത്ത്ബയല്‍ എന്‍എച്ച് 66-ല്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാര്‍ ഇടിച്ചതിനെ തുടര്‍ന്നാണ് അപകടം. ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയെ കാര്‍ ഡ്രൈവര്‍തന്നെ മറ്റൊരു വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അടുക്കത്ത്ബയല്‍ കോട്ടവളപ്പിലാണ് താമസം. മുഹമ്മദ് കുഞ്ഞി- ഖദീജ പാണലം ദമ്പതികളുടെ മകളാണ് മരിച്ച നസിയ. മക്കള്‍: നൗഷിഫ്, നിഷാന, മുഹ്‌സിന, നൗഫല്‍, സഫീന. മരുമക്കള്‍: ഷഫീഖ്, ശരീഫ്, ഷബീര്‍. സഹോദരങ്ങള്‍: അബ്ദുല്ല, അസൈനാര്‍, സൈനുദ്ദീന്‍, ഹുസൈന്‍, അഹമ്മദ്, ഉസ്നാര്‍, അബ്ദുസലാം, ആസിയ, മിസ്രിയ, പരേതയായ ഹാജറ.

Post a Comment
0 Comments