Type Here to Get Search Results !

Bottom Ad

'കണ്ണൂർ സെൻട്രൽ ജയിലിനകത്ത് മദ്യവും കഞ്ചാവും സുലഭം, 3 കെട്ട് ബീഡിക്ക് 1000 രൂപ';വെളിപ്പെടുത്തലുമായി മുൻ തടവുകാരൻ


കണ്ണൂര്‍: കണ്ണൂർ സെൻട്രൽ ജയിലിൽ മദ്യവും കഞ്ചാവും സുലഭമെന്ന് തടവുശിക്ഷ കഴിഞ്ഞിറങ്ങിയ ആൾ വെളിപ്പെടുത്തി. ജയിൽ അധികൃതരുടെ പരിശോധന പേരിന് മാത്രമെന്നും മുൻ തടവുകാരൻ പറഞ്ഞു. ദിവസേന അകത്തേക്ക് ലഹരിവസ്തുക്കൾ എറിഞ്ഞുകൊടുക്കുന്നുവെന്നും തടവുകാരിൽ ചിലർക്ക് കരിഞ്ചന്തയിൽ വിൽപ്പനയുണ്ടെന്നും ഇയാള്‍ വ്യക്തമാക്കി. മൂന്നുകെട്ട് ബീഡിക്ക് ജയിലിനകത്ത് ആയിരം രൂപയാണ് വില. പലതടവുകാരും ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ടെന്നും മുൻതടവുകാരൻ പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad