Type Here to Get Search Results !

Bottom Ad

പിസ്റ്റള്‍ ഉപയോഗിച്ച് കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി; അഞ്ചു വയസുകാരന് ദാരുണാന്ത്യം


ജയ്പൂര്‍: പിസ്റ്റള്‍ ഉപയോഗിച്ച് കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി അഞ്ചുവയസുകാരന് ദാരുണാന്ത്യം. രാജസ്ഥാനിലെ കോട്പുലി ജില്ലയിലാണ് സംഭവം. വിരാട്‌നഗറിലെ ദേവാന്‍ഷു ആണ് മരിച്ചത്. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ കുട്ടി ഒറ്റയ്ക്കായിരുന്നു. മാതാപിതാക്കള്‍ ഒപ്പമുണ്ടായിരുന്നില്ല. കളിക്കുന്നതിനിടെ വീട്ടിലെ ഒരു പെട്ടിയില്‍ സൂക്ഷിച്ചിരുന്ന നാടന്‍ പിസ്റ്റള്‍ കുട്ടിക്ക് കിട്ടുകയായിരുന്നു. അത് ഉപയോഗിച്ച് കളിക്കുന്നതിനിടെ അബദ്ധത്തില്‍ ട്രിഗര്‍ അമര്‍ത്തുകയായിരുന്നു. ഇതോടെ തലയില്‍ വെടിയുണ്ട തുളച്ചുകയറി. കുട്ടി സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad