Type Here to Get Search Results !

Bottom Ad

'കർത്താവ് രക്ഷിക്കുമെന്ന് പാസ്റ്റർ; വീട്ടിലെ പ്രസവത്തെ തുടർന്ന് നവജാതശിശു മരിച്ചു


വീട്ടിലെ പ്രസവത്തെ തുടർന്ന് നവജാതശിശു മരിച്ചു. പാസ്റ്റർ ജോൺസൺ-വിജി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. അതേസമയം ആശുപത്രിയിൽ പോകാൻ പല തവണ പറഞ്ഞിരുന്നുവെന്നും എന്നാൽ ഭാര്യയെ കർത്താവ് രക്ഷിക്കുമെന്ന് ജോൺസൺ പറഞ്ഞുവെന്നും വാർഡ് മെമ്പർ അജേഷ്കുമാർ പറഞ്ഞു.

ഇന്ന് രാവിലെയാണ് സംഭവം. ഇടുക്കി പൊലീസും ആരോഗ്യ പ്രവർത്തകരും നാട്ടുകാരും ചേർന്ന് ബലം പ്രയോഗിച്ചാണ് രക്തസ്രാവം ഉണ്ടായി അവശയായി കിടന്ന വിജിയെ ആശുപത്രിയിലേക്ക് മാറ്റിയത്. ജോൺസൺ പാസ്റ്ററാണ്. ഇയാളൊരു അന്ധവിശ്വാസിയാണെന്നും നാട്ടുകാർ പറയുന്നു. കുട്ടിയുടെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇവർക്ക് മറ്റ് രണ്ട് കുട്ടികൾ കൂടിയുണ്ട്. ഇവരെ ഇയാൾ സ്‌കൂളിൽ വിടാറില്ലെന്നും വിവരമുണ്ട്. അതേസമയം സംഭവത്തിൽ പൊലീസ് കേസ് എടുത്തു. അസ്വഭാവിക മരണത്തിനാണ് കേസ് എടുത്തത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad