Type Here to Get Search Results !

Bottom Ad

ഹൈക്കോടതി വിധിയുണ്ടായിട്ടും മഞ്ചേശ്വരത്ത് നടപ്പാലമില്ല; നാട്ടുകാര്‍ പ്രതിഷേധം ശക്തമാക്കുന്നു


കാസര്‍കോട്: ഹൈക്കോടതി വിധിയുണ്ടായിട്ടും മഞ്ചേശ്വരം ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന ഫുട് ഓവര്‍ ബ്രിഡ്ജ് പണിയണമെന്ന ആവശ്യത്തെ മുടക്കുന്ന നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഉദ്യോഗസ്ഥ അവഗണക്കെതിരെ ഒപ്പ് ശേഖരണമുള്‍പ്പെടെ കാമ്പയിനുമായി ആക്ഷന്‍ കമ്മിറ്റി രംഗത്ത്.

രണ്ടു വര്‍ഷം മുമ്പ് പൗരസമൂഹത്തിന്റെ സഹകരണത്തോടെ മഞ്ചേശ്വരം റെയില്‍വെ സ്റ്റേഷന്‍ ദേശീയപാത-66നെ ബന്ധിപ്പിക്കുന്ന സ്ഥലത്ത് മഞ്ചേശ്വരം ഗോവിന്ദപൈ കോളജ് ജംഗ്ഷനും മഞ്ചേശ്വരം രാഗം ജംഗ്ഷനുമിടയില്‍ അണ്ടര്‍പാസ് നിര്‍മിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. 185 ദിവസത്തെ നിരന്തര പോരാട്ടത്തിനൊടുവിലാണ് അണ്ടര്‍പാസിന് പകരം ഫുട് ഓവര്‍ ബ്രിഡ്ജിന് അംഗീകാരം ലഭിച്ചത്. നിര്‍ദിഷ്ട ഫുട് ഓവര്‍ ബ്രിഡ്ജിന് അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ ഹൈവെ അതോറിറ്റി മഞ്ചേശ്വരം പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് അയച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് ഭരണസമിതി യോഗവും ചേര്‍ന്നിരുന്നു.

യോഗത്തില്‍ പങ്കെടുത്തവരുടെ ഏകകണ്ഠമായ തീരുമാനമനുസരിച്ച് ആര്‍.എസ് നമ്പര്‍ 01(06)2025), മേല്‍പ്പാലം വഴി ദേശീയപാത-66നെ ബന്ധിപ്പിക്കുന്ന മഞ്ചേശ്വരം റെയില്‍വെ സ്റ്റേഷന്റെ സ്ഥലം കണ്ടെത്തി ഹൈവെ അതോറിറ്റിയെ രേഖാമൂലം അറിയിച്ചെങ്കിലും പഞ്ചായത്ത് തീരുമാനത്തെ ധിക്കരിച്ചും നിക്ഷിപ്ത താല്‍പ്പര്യക്കാരുടെ ഒത്താശയോടെയും നിര്‍ദിഷ്ട നടപ്പാലം മഞ്ചേശ്വരം രാഗം ജംഗ്ഷനിലേക്ക് മാറ്റുകയായിരുന്നുവെന്നാണ് ആരോപണം.

നടപടികള്‍ ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമാണ്. ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെ മനോഭാവവുമാണ് ജനങ്ങളെ ദുരിതത്തിലാക്കിയത്. പട്ടികജാതി, പട്ടികവര്‍ഗ സമൂഹങ്ങള്‍ ഏറെയുള്ള ഹൊസബെട്ടു, ചൗക്കി, ഗെരുക്കാട്ടെ, ബഡാജെ, മച്ചാംപാടി തുടങ്ങിയ പ്രദേശങ്ങളിലെ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളുള്‍പ്പെടാണ് പ്രയാസം നേരിടുന്നത്. 2000ലധികം കുടുംബങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടുന്നതായിരുന്നു നടപടി. മഞ്ചേശ്വരം റെയില്‍വെ സ്റ്റേഷനിലേക്കും ബസ് സ്റ്റാന്റിലേക്കുമെത്താന്‍ ദിനേന രണ്ട് കി.മീറ്റര്‍ കൂടി നടക്കേണ്ട അവസ്ഥയാണിപ്പോള്‍. മഞ്ചേശ്വരം തൗഡുഗോളി ജി.പി.എം കോളജ് റോഡ് കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി യാദവ് ബഡാജെയും കോളജ് സ്റ്റുഡന്റ് യൂണിയനും സമര്‍പ്പിച്ച പ്രത്യേക റിട്ട് ഹര്‍ജി പരിശോധിച്ചാണ് ഹൈക്കോടതി ഏപ്രില്‍ 25ന് ഉത്തരവ് പുറപ്പെടുവിച്ചത്.

ഹരജിക്കാരന്റെ ആവശ്യം 10 ദിവസത്തിനകം പരിഗണിക്കമെന്നായിരുന്നു ഹൈവെ അതോറിറ്റിക്ക് നല്‍കിയ നിര്‍ദേശം. എന്നാല്‍ കോടതി ഉത്തരവുണ്ടായിട്ടും അധികാരികളും ജനപ്രതിനിധികളും അവഗണിക്കുകയായിരുന്നു.

മഞ്ചേശ്വരം തൗഡുഗോളി ജി.പി.എം കോളജ് റോഡ് ആക്ഷന്‍ കമ്മിറ്റി നേതൃത്വത്തില്‍ ദുരിതബാധിതരായ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ 16നാണ് ജി.പി.എം. കോളജ് ജംഗ്ഷനില്‍ പ്രതിഷേധ പ്രകടനവും ഒപ്പുശേഖരണ കാമ്പയിനും സംഘടിപ്പിക്കുന്നത്. പത്രസമ്മേളനത്തില്‍ ആക്ഷന്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍ പി.എച്ച് അബ്ദുല്‍ ഹമീദ്, സെക്രട്ടറി യാദവ് ബഡാജെ, എച്ച്. മഹാലിംഗസ ജി.പി.എം കോളജ് യൂണിയന്‍ ചെയര്‍മാന്‍ അനീഷ്, എസ്. മിഥുന്‍ പങ്കെടുത്തു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad