ബോവിക്കാനം: മുളിയാറിന്റെ വിവിധ മേഖലകളില്‍ വര്‍ധിച്ചുവരുന്ന മയക്കുമരുന്ന്- എം.ഡി.എം.എ വ്യാപനം തടയാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുസ്്‌ലിം ലീഗ് മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ബി.എം അബൂബക്കര്‍ ഹാജി, ജനറല്‍ സെക്രട്ടറി മന്‍സൂര്‍ മല്ലത്ത്, ട്രഷറര്‍ മാര്‍ക്ക് മുഹമ്മദ് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം മാസ്തിക്കുണ്ട് ചൂരിമൂല കുന്നില്‍ പ്രദേശത്ത് വാടക മുറി കേന്ദ്രീകരിച്ച് നടത്തിവന്നിരുന്ന ലഹരി വ്യാപാര കേന്ദ്രം കണ്ടത്തി പൊലീസ് കേസെടുത്തിരുന്നു. മയക്കുമരുന്ന് വ്യാപകമായി വ്യാപാരം ചെയ്യുന്ന കേന്ദ്രമിതെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്ന സാഹചര്യത്തില്‍ പഴുതടച്ച അന്വേഷണത്തിന് അധികൃതര്‍ തയാറാകണം. സമൂഹത്തില്‍ അശാന്തിയും അസ്വസ്തതയും പടര്‍ത്തുന്ന സാമൂഹിക വിരുദ്ധരെ ഒറ്റപ്പെടുത്താന്‍ എല്ലാവരും കൈകോര്‍ക്കണമെന്നും നേതാക്കള്‍ അഭ്യര്‍ഥിച്ചു.

Post a Comment
0 Comments