Type Here to Get Search Results !

Bottom Ad

ചന്ദനത്തിരിയില്‍ നിന്നുള്ള പുക പുകവലി പോലെ ദോഷകരം!


വീടുകളിൽ പണ്ട് മുതൽക്കേ ഉപയോഗിച്ച് വരുന്ന ഒന്നാണ് വിറകടുപ്പുകൾ. വീടുകളിൽ വായുമലിനീകരണ സാധ്യത വർധിപ്പിക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്നാണ് വിറകടുപ്പുകൾ എന്ന് പല പഠനങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. അടുപ്പിൽ നിന്നുള്ള പുക തന്നെയാണ് ഇവിടെ വില്ലൻ. ഇത് പലതരത്തിലുള്ള ശ്വാസകോശ പ്രശ്നങ്ങൾക്കും കാൻസറിനും വരെ കാരണമാകുമെന്നും ഈയിടെ ഗവേഷണങ്ങൾ വ്യക്തമാക്കിയിരുന്നു. എന്നാൽ വിറകടുപ്പുകൾ മാത്രമല്ല നമ്മുടെ വീടുകളിൽ സാധാരണയായ ഉപയോഗിക്കുന്ന ചന്ദനത്തിരിയും നമുക്ക് വില്ലനാകുമെന്ന് എത്ര പേർക്കറിയാം?

സുഗന്ധമുള്ള പുക മുറിയിൽ നിറയുമ്പോൾ പ്രാർത്ഥന, ധ്യാനം അല്ലെങ്കിൽ ദൈനംദിന ദിനചര്യകൾ എന്നിവയ്ക്കിടെ ശാന്തമായ അന്തരീക്ഷം സൃഷ്ടിക്കുന്നു എന്ന തോന്നലിലാണ് പലരും ചന്ദനത്തിരി ഉപയോഗിക്കാറുള്ളത്. എന്നാൽ ഈ പുക ദിവസവും ശ്വസിക്കുന്നത് ശ്വാസകോശാരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നാണ് സമീപകാല പഠനങ്ങൾ കാണിക്കുന്നത്. ഇതേകുറിച്ച് ബന്ധപ്പെട്ട വിവിധ അപകടസാധ്യതകളെക്കുറിച്ച് ദെഹ്​റാദൂണിൽ നിന്നുള്ള പൾമണോളജിസ്റ്റായ ഡോ.സോണിയ ഗോയൽ പങ്കുവച്ച വീഡിയോ ഇപ്പോൾ ചർച്ചയാവുകയാണ്

ദീർഘകാലം ചന്ദനത്തിരിയിൽ നിന്നുള്ള പുക ശ്വസിക്കുന്നത് ശ്വാസകോശത്തെ തകരാറിലാക്കും എന്ന് മാത്രമല്ല, ഇത് പാസീവ് സ്മോക്കിങ് മൂലമുള്ള പ്രത്യാഘാതങ്ങളോളം വരുമെന്നും ഡോക്ടർ പറയുന്നു. ശ്വാസകോശത്തെ സംബന്ധിച്ച് സ്ലോ പോയ്സൺ എന്ന രീതിയിൽ പ്രവർത്തിക്കുന്ന വസ്തു കൂടിയാണ് ചന്ദനത്തിരിയെന്നും ഡോ. സോണിയ പറയുന്നു.

ചന്ദനത്തിരികൾ പുറത്തുവിടുന്ന സൂക്ഷ്മ കണികകൾ (PM2.5), കാർബൺ മോണോക്സൈഡ് , VOC എന്നിവയെല്ലാം നിങ്ങളുടെ വീടിനുള്ളിലെ വായുവിനെ മലിനമാക്കുകയും ഇതുവഴി ഇവ ശ്വസിക്കുന്നതിലൂടെ ആരോഗ്യപ്രശ്നങ്ങളുണ്ടാവുകയും ചെയ്യുന്നു. ജനലുകളും മറ്റും തുറന്നിടുന്ന വീടുകളേക്കാൾ അടച്ചിട്ട വീടുകളിൽ ഇതിനുള്ള സാധ്യത കൂടുതലാണെന്നും ഡോക്ടർ പറയുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad