Type Here to Get Search Results !

Bottom Ad

112 കിലോ കഞ്ചാവ് കടത്തിയ കേസില്‍ യുവാവിന് 10 വര്‍ഷം തടവും ലക്ഷം രൂപ പിഴയും


കാഞ്ഞങ്ങാട്: കാറില്‍ 112 കിലോ കഞ്ചാവ് കടത്തിയ കേസില്‍ യുവാവിന് പത്ത് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ഭീമനടി കുന്നുംകൈ കക്കാടിനകത്ത് കെ.കെ നൗഫലിനെ (40)യാണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്റ്റ് സെഷന്‍സ് കോടതി (രണ്ട്) ജഡ്ജ് കെ. പ്രിയ ശിക്ഷയ്ക്ക് വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്നു മാസം അധിക തടവ് അനുഭവിക്കണം.

2019 ഫെബ്രുവരി 3 ന് ചിറ്റാരിക്കല്‍ പൂങ്ങോട് വച്ചാണ് കാറില്‍ കടത്തുകയായിരുന്ന വന്‍ കഞ്ചാവ് ശേഖരവുമായി ചിറ്റാരിക്കാല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത് രവീന്ദ്രനും സംഘവും പിടികൂടിയത്. കേസില്‍ ഒന്നാം പ്രതിയുടെ കൂടെ ഉണ്ടായിരുന്ന രണ്ടാം പ്രതി കുറുഞ്ചേരി മുരിങ്ങത്ത് പറമ്പില്‍ റോണി വര്‍ഗീസ് (32), ഒന്നും രണ്ടും പ്രതികള്‍ക്ക് സാമ്പത്തിക സഹായം ചെയ്തുവെന്നതിന് മൂന്നാം പ്രതി കുന്നുംകൈ അടുക്കള കണ്ടത്തെ സമീര്‍ ഒറ്റതൈ (37) എന്നിവര്‍ക്കെതിരെയും കേസെടുത്തിരുന്നു. എന്നാല്‍ കേസില്‍ രണ്ടും മൂന്നും പ്രതികളെ കോടതി വെറുതെവിട്ടു.

ചിറ്റാരിക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആദ്യം അന്വേഷണം നടത്തിയത് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിയുടെ ചുമതലയുണ്ടായിരുന്ന കാസര്‍കോട് നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി എന്‍. നന്ദനന്‍ പിള്ളയും തുടര്‍ന്ന് കാഞ്ഞങ്ങാട് ഡിവൈഎസ്പിയായ ടി.എന്‍. സജീവനുമാണ്. കാഞ്ഞങ്ങാട് ഡിവൈഎസ്പിയായി പിന്നീട് വന്ന പി.കെ സുധാകരനാണ് അന്വേഷണം പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ:പ്ലീഡര്‍ ജി. ചന്ദ്രമോഹന്‍, അഡ്വ. ചിത്രകല ഹാജരായി.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad