കാസര്‍കോട്: സര്‍ക്കാരിന്റെ സേവന പ്രവര്‍ത്തനങ്ങള്‍ വളരെ കൃത്യതയോടെ സാധാരണ ജനങ്ങളിലേക്ക് സേവനങ്ങള്‍ എത്തിക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരിന്റെ ഫ്രണ്ട് ഓഫീസായി പ്രവര്‍ത്തിക്കുന്ന അക്ഷയ കേന്ദ്രങ്ങള്‍ക്കെതിരെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോടതി പരാമര്‍ശത്തെ തുടര്‍ന്ന് പൊതുജനങ്ങള്‍ക്കിടയിലുണ്ടായ ആശയക്കുഴപ്പം മാറ്റണമെന്നും ഇതേത്തുടര്‍ന്ന് അക്ഷയ കേന്ദ്രങ്ങളിലെ ജീവനക്കാരും സംരംഭകരും നേരിടുന്ന പ്രയാസങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി അടിയന്തരമായി സംസ്ഥാന സര്‍ക്കാര്‍ മേല്‍വിഷയത്തില്‍ ഇടപെടല്‍ നടത്തണമെന്നും കാസര്‍കോട് ജില്ലാ എസ്.്ടി.യു- ഐടി എംപ്ലോയീസ് യൂണിയന്‍ ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. വര്‍ഷങ്ങളായി പരിഷ്‌കരിക്കാത്ത സേവന നിരക്കുകള്‍ കാലാനുസൃതമായ രീതിയില്‍ വര്‍ധനവ് വരുത്തണമെന്നും അക്ഷയ കേന്ദ്രങ്ങള്‍ സംരക്ഷിക്കുന്നതിന് ആവശ്യമായ ഇടപെടല്‍ നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
എസ്.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി മുഹമ്മദ് അഷ്റഫ് യോഗം ഉദ്ഘാടനം ചെയ്തു. ഷറഫുദ്ദീന്‍ ഓമശേരി അധ്യക്ഷത വഹിച്ചു. മജീദ് പച്ചമ്പള, എസ്.ടി.യു സംസ്ഥാന സെക്രട്ടറി ഷരീഫ് കൊടവഞ്ചി, ജില്ലാ ജനറല്‍ സെക്രട്ടറി മുത്തലിബ് റഹ്്മാന്‍, ജില്ലാ പഞ്ചായത്ത് അംഗം ഗോള്‍ഡന്‍ റഹ്്മാന്‍, സിദ്ദീഖ് ദണ്ഡഗോളി. പിഡി റഹ്്മാന്‍, അബ്ദുല്‍ റഹ്്മാന്‍, ഷബീര്‍,ആദില്‍ സംസാരിച്ചു. എസ്ടിയു ഐടി എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ആസിഫ് ഒളവണ്ണ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
എസ്.ടി.യു ഐടി എംപ്ലോയീസ് യൂണിയന്‍ (അക്ഷയ സംരംഭകര്‍)ജില്ലാ ഭാരവാഹികള്‍: സിദ്ദീഖ് ദണ്ഡഗോളി (പ്രസി), സജിന്‍ കാഞ്ഞങ്ങാട്, ഷറഫുദീന്‍ പടന്നക്കാട് (വൈസ് പ്രസി), മജീദ് പച്ചമ്പള (ജന. സെക്ര), അജ്മല്‍, ഇര്‍ഷാദ് എരിയാല്‍ (ജോ. സെക്ര), ജിതേഷ് കാഞ്ഞങ്ങാട് (ട്രഷ).

Post a Comment
0 Comments