കാസർകോട്: മുംബൈയിലെ പ്രമുഖ വ്യാപാരി ട്രെയിനിൽ നിന്ന് തെറിച്ചുവീണ് മരിച്ചു. തളങ്കര സ്വദേശിയും അണങ്കൂർ സ്കൗട്ട് ഭവന് സമീപം താമസക്കാരനുമായ മാഹിൻ ഫക്രുദീൻ്റെ മകൻ കെ.എം. അബ്ദുല്ല (62) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ 1.20 ഓടെയാണ് അപകടം നടന്നത്. അജ്മീരിലേക്ക് പോവുകയായിരുന്ന മരുസാഗർ എക്സ്പ്രസ് തളങ്കര മാലിക് ദിനാർ പള്ളിക്ക് സമീപത്തെ മേൽപ്പാലത്തിന് അടുത്ത് എത്തിയപ്പോഴാണ് അബ്ദുല്ല ട്രെയിനിൽ നിന്ന് തെറിച്ചുവീണതെന്നാണ് പ്രാഥമിക നിഗമനം. ആലുവയിൽ ബിസിനസ് ആവശ്യത്തിനായി പോയി മടങ്ങുകയായിരുന്നു അദ്ദേഹം.
ഭാര്യ മറിയംബിയാണ്. കലന്തർഷ, ഷഹനാസ്, ഷബ്ന, റഹീസ, റുപ്സ എന്നിവർ മക്കളാണ്. സഹീദ്, ഇർഷാദ്, ഫവാസ്, ഉമറുൽ ഫാറൂഖ്, റിസ്വാൻ, ഫൈബീന എന്നിവർ മരുമക്കളാണ്. മുഹമ്മദ് ആസാദ്, അബ്ദുൽ റഹ്മാൻ, ഖലീൽ, ബീവി, ഹുസൈൻ, ജമീല എന്നിവരാണ് സഹോദരങ്ങൾ. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം അസർ നമസ്കാരനന്തരം മാലിക് ദിനാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

Post a Comment
0 Comments