Type Here to Get Search Results !

Bottom Ad

പ്രതിഷേധങ്ങള്‍ ഫലം കണ്ടു; തെക്കില്‍ ടാറ്റ കോവിഡ് ആശുപത്രി ക്രിറ്റിക്കല്‍ കെയര്‍ യൂണിറ്റ്; മൂന്നിന് തറക്കല്ലിടും


കാസര്‍കോട്: കോവിഡ് കാലത്ത് താത്കാലികമായി ചട്ടഞ്ചാല്‍ ആരംഭിച്ച ടാറ്റാ കോവിഡ് ഗവ. ആശുപത്രി ഇനി ജില്ലാ ആശുപത്രിയുടെ അനുബന്ധ ആശുപത്രിയായി പ്രവര്‍ത്തിക്കും. ഇതിന്റെ ഭാഗമായി ആരംഭിക്കുന്ന ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്കിന്റെയും പുതിയ ഒ.പി, ഐ പി ബ്ലോക്കുകളുടെയും നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം ഒക്ടോബര്‍ മൂന്നിന് മൂന്നു മണിക്ക് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് നിര്‍വഹിക്കും. ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് ആരംഭിക്കുന്നതിനായി സര്‍ക്കാര്‍ അനുവദിച്ച 23.75 കോടി രൂപയുടെ പ്രവൃത്തികളുടെയും പുതിയ ഒ.പി, ഐ.പി ബ്ലോക്കുകളുടെ നിര്‍മാണത്തിനായി 2024-25 വര്‍ഷത്തെ എന്‍.എച്ച്.എം ഫണ്ടില്‍ നിന്നും സര്‍ക്കാര്‍ അനുവദിച്ച 4.05 കോടി രൂപയുടെ പ്രവൃത്തികളുടെയും ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിക്കുന്നത്. ഹോസ്പിറ്റലില്‍ 50 കിടക്കകളോടു കൂടിയ ക്രിട്ടിക്കല്‍ കെയര്‍ ഹോസ്പിറ്റല്‍ ബ്ലോക്കാണ് നിര്‍മിക്കുന്നത്.

കോവിഡ് രൂക്ഷമായ 2020ലാണ് കാസര്‍കോടിന്റെ ആരോഗ്യ പ്രതിസന്ധിക്ക് പരിഹാരമെന്നോണം ടാറ്റാ ഗ്രൂപ്പ് ആണ് ചട്ടഞ്ചാലില്‍ ടാറ്റ കോവിഡ് ആശുപത്രി സ്ഥാപിച്ചത്. എന്നാല്‍ കോവിഡിന് ശമനമായതോടെ ആശുപത്രിയും ശോച്യാവസ്ഥയിലായി. തുടര്‍ന്ന് ലക്ഷങ്ങള്‍ ചെലവഴിച്ച് കോവിഡ് കാലത്ത് ആരംഭിച്ച ടാറ്റ കോവിഡ് ആശുപത്രി സംരക്ഷിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടു വരണമെന്നാവശ്യപ്പെട്ട് മുസ്്ലിം ലീഗ്, ഉദുമ മണ്ഡലം യൂത്ത് ലീഗ് ഉള്‍പ്പടെ സംഘടനകള്‍, സാമൂഹിക സംഘടനകളും രംഗത്തുവന്നു. അതിനിടയില്‍ അവിടെയുള്ള ഉപകരണങ്ങള്‍ മറ്റു ആവശ്യങ്ങള്‍ക്കായി നീക്കം ചെയ്യാനുള്ള ശ്രമം നടന്നു. അതിനെതിരെയും ശക്തമായ പ്രതിഷേധം ഉയര്‍ന്നു. ആശുപത്രി അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടപ്പോള്‍ പ്രമുഖ സാമൂഹിക പ്രവര്‍ത്തകയും ആകറ്റിവിസ്റ്റുമായ ദയാഭായിയെ പങ്കെടുപ്പിച്ച് ഉദുമ മണ്ഡലം യൂത്ത് ലീഗ് ചട്ടഞ്ചാലില്‍ പ്രതിഷേധ ചത്വരം സംഘടിപ്പിച്ചിരിന്നു. അതിന്റെ ഫലമായി സര്‍ക്കാര്‍ പുതിയ കെട്ടിടത്തിന് ആവശ്യമായ പണം ബജറ്റില്‍ നീക്കിവച്ചിരിക്കുന്നുവെന്ന് മന്ത്രിയും എംഎല്‍എയും പ്രഖ്യാപിച്ചിരുന്നു. നിയസഭയില്‍ മന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് യൂത്ത് ലീഗ് പ്രത്യക്ഷ സമരത്തില്‍ നിന്ന് മാറിനിന്നത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad