Type Here to Get Search Results !

Bottom Ad

ഹമീദലി ഷംനാടിന്റെ പേരില്‍ തായലങ്ങാടിയില്‍ ലീഗ് ഹൗസ് നിര്‍മിക്കുന്നു



കാസര്‍കോട്: മുസ്ലിം ലീഗിന്റെ സമുന്നത നേതാവ് ഹമീദലി ഷംനാടിന്റെ പേരില്‍ തായലങ്ങാടിയില്‍ ലീഗ് ഹൗസ് നിര്‍മിക്കുന്നു. മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി, ട്രഷറര്‍, ജില്ലാ പ്രസിഡന്റ്, രാജ്യസഭാ അംഗം, എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍, പി.എസ്.സി മെമ്പര്‍, ഒഡപെക് ചെയര്‍മാന്‍ തുടങ്ങിയ നിരവധി സ്ഥാനങ്ങള്‍ വഹിച്ച ഹമീദലി ഷംനാട് മുസ്ലിം ലീഗ് സ്ഥാപക നേതാക്കള്‍ അടക്കമുള്ളവരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന നേതാവാണ്. മുസ്ലിം ലീഗ് കാസര്‍കോട് മുനിസിപ്പല്‍ തായലങ്ങാടി വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് റെയില്‍വേ സ്റ്റേഷന്‍ റോഡിലെ കണ്ണായ സ്ഥലത്ത് മനോഹരമായ ലീഗ് ഓഫീസ് നിര്‍മിക്കാന്‍ തീരുമാനിച്ചത്. 

ഇതു സംബന്ധിച്ച് അലോചന നടത്തുന്നതിനായി ജില്ലാ മുസ്ലിം ലീഗ് ഓഫീസില്‍ ചേര്‍ന്ന യോഗം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്്മാന്‍, വൈസ് പ്രസിഡന്റ് എ.എം കടവത്ത്, മണ്ഡലം സെക്രട്ടറി ടി.ഇ മുക്താര്‍, മുനിസിപ്പല്‍ പ്രസിഡന്റ് കെ.എം ബഷീര്‍, ജനറല്‍ സെക്രട്ടറി ഹമീദ് ബെദിര, ട്രഷറര്‍ എഎ അസീസ്, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, നഗരസഭ കൗണ്‍സിലര്‍ മുഹമ്മദ് കുഞ്ഞി തായലങ്ങാടി പ്രസംഗിച്ചു. ബിള്‍ഡിംഗ് കമ്മിറ്റി ഭാരവാഹികളായി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ (മുഖ്യരക്ഷാധികാരി), 

എ. അബ്ദുല്‍ റഹ്്മാന്‍, കെ.എം ബഷീര്‍, അബ്ബാസ് ബീഗം, ഹാഷിം കടവത്ത്, ടി.ഇ മുക്താര്‍, ഹമീദ് ബെദിര, എ.എ അസീസ്, അഷ്‌റഫ് എടനീര്‍ (രക്ഷാധികാരികള്‍), എ.എം കടവത്ത് (ചെയര്‍), മുഹമ്മദ് കുഞ്ഞി തായലങ്ങാടി (കണ്‍), കെ.എം ഹാരിസ് (ട്രഷ). ബി.എം അബ്ദുല്‍ റഹ്്മാന്‍, മൊയ്തീന്‍ കമ്പിളി, ഹനീഫ് എം, താജുദ്ധീന്‍, ബഷീര്‍ പുതിയപുര, റഹൂഫ് ചാപ്പക്കാര്‍, സമീര്‍ തായലങ്ങാടി (വൈസ് ചെയര്‍), അന്‍വര്‍ പി.എം, അജീര്‍ അര്‍മാന്‍, അന്‍സാര്‍ പള്ളം, ഫൈസല്‍ ഫില്ലി, ഗഫൂര്‍ മാളിക, മുജീബ് തായലങ്ങാടി, അല്‍ത്താഫ് പള്ളം, അഷ്‌റഫ് കുളത്തുംകര, സലീം പള്ളം, ശിഹാബ് ഡൈങ്കു, മുസ്തഫ പി.എച്ച്, ആഷിഖ് പി.എം (ജോ. കണ്‍) എന്നിവരെ തിരഞ്ഞെടുത്തു.







Tags

Post a Comment

0 Comments

Top Post Ad

Below Post Ad