Type Here to Get Search Results !

Bottom Ad

'ഇനി മുതല്‍ 30 ചോദ്യങ്ങള്‍, 18 ഉത്തരങ്ങള്‍ ശരിയാക്കണം'; ഡ്രൈവിങ് ലേണേഴ്‌സ് ടെസ്റ്റില്‍ മാറ്റം


സംസ്ഥാനത്ത് ഡ്രൈവിങ് ലേണേഴ്സ് ടെസ്റ്റിൽ മാറ്റം. നിലവിലെ 20 ചോദ്യത്തിന് പകരം ഇനി മുതൽ 30 ചോദ്യങ്ങളുണ്ടാകും. റോഡ് നിയമങ്ങളെ കുറിച്ച് കൂടുതൽ അറിവുണ്ടാക്കുക ലക്ഷ്യമിട്ടാണ് കൂടുതൽ ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള മോട്ടോർ വാഹന വകുപ്പിന്റെ നടപടി. ഇനിമുതൽ ജയിക്കാൻ 18 ഉത്തരങ്ങൾ ശരിയാക്കണം. ഓരോ ഉത്തരം മാർക്ക് ചെയ്യാൻ 30 സെക്കൻഡുകൾ നൽകും. നേരത്തെ 20 ചോദ്യങ്ങളിൽ 12 എണ്ണം ശരിയായാൽ ടെസ്റ്റ് വിജയിക്കുമായിരുന്നു. ഒരു ചോദ്യം എഴുതാനുള്ള സമയം പതിനഞ്ച് സെക്കൻഡുമായിരുന്നു. അതേസമയം പുതിയ സമ്പ്രദായം ഒക്ടോബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരും.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad