Type Here to Get Search Results !

Bottom Ad

ഓട്ടോ ഡ്രൈവറുടെ മരണം; 16കാരന്‍ കാര്‍ ഓടിച്ചതിന് പിതാവിനെയും ബന്ധുവിനെയും പ്രതിയാക്കി പൊലീസ്


കാസര്‍കോട്: ബദിയടുക്കയില്‍ വാഹനാപകടത്തില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ കാര്‍ ഓടിച്ചത് 16 വയസുകാരനെ അന്വേഷണത്തില്‍ കണ്ടെത്തിയതായി പൊലീസ്. അപകടമുണ്ടാക്കിയ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് കാര്‍ ഓടിക്കാന്‍ നല്‍കിയതിന് ആര്‍.സി ഉടമയായ കുട്ടിയുടെ പിതാവ് മുഹമ്മദ് ഷെരീഫ്, ബന്ധു ഇബ്രാഹിം എന്നിവരെ പൊലീസ് കേസില്‍ പ്രതിചേര്‍ത്തു.

ബുധനാഴ്ച രാത്രി 8.30 മണിയോടെയുണ്ടായ അപകടത്തില്‍ ഷേണി മണിയമ്പാറയിലെ നാരായണ മൂല്യ (67)യാണ് അപകടത്തില്‍ മരിച്ചത്. ഷേണി സ്‌കൂളിനടുത്തേക്ക് ഓട്ടോറിക്ഷ എത്തിയപ്പോള്‍ പിന്നില്‍ നിന്ന് അമിത വേഗതയില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ നാരായണ മൂല്യയെ ഉടന്‍ കാസര്‍കോട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad