ചട്ടഞ്ചാല്‍: ആരോഗ്യ, വിദ്യാഭ്യാസ, കാര്‍ഷിക തുടങ്ങിയ മേഖലകളില്‍ കേരള സര്‍ക്കാറിന്റെ വികലമായ നയങ്ങള്‍ക്കും പിടിപ്പുകേടിനുമെതിരായും കേന്ദ്ര സര്‍ക്കാറിന്റെ അറിവോടെ ഭരണഘടനാ സ്ഥാപനങ്ങള്‍ അനുവര്‍ത്തിക്കുന്ന ഭരണഘടനയും ജനാധിപത്യവും നിര്‍വീര്യമാക്കുന്ന നീക്കങ്ങള്‍ക്കെതിരായും ഉദുമ നിയോജക മണ്ഡലം യു.ഡി.എഫ് കമ്മിറ്റി യുടെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ 8,9ന് എട്ടു പഞ്ചായത്തുകളിലായി പ്രചാരണ വാഹനജാഥ നടത്താന്‍ നിയോജക മണ്ഡലം യു.ഡി.എഫ് ലെയ്‌സണ്‍ കമ്മിറ്റി അംഗങ്ങളുടെയും പഞ്ചായത്ത് ചെയര്‍മാന്‍ കണ്‍വീനര്‍മാരുടെയും പ്രത്യേക ക്ഷണിതാക്കളുടെയും സംയുക്ത യോഗം തീരുമാനിച്ചു.
ജില്ലാ കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍ പെരിയ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം കണ്‍വീനര്‍ കെ.ബി മുഹമ്മദ് കുഞ്ഞി പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ജില്ലാ ചെയര്‍മാന്‍ കല്ലട്ര മാഹിന്‍ ഹാജി യോഗം ഉദ്ഘാടനം ചെയ്തു. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഒരുക്കങ്ങളില്‍ സജീവമാവുകയും വോട്ടര്‍മാരെ ചേര്‍ക്കുന്നതില്‍ സഹകരിക്കുകയും ചെയ്ത എല്ലാ യു.ഡി.എഫ് പ്രവര്‍ത്തകരെയും നേതാക്കളെയും യോഗം അഭിനന്ദിച്ചു. പഞ്ചായത്ത് യു.ഡി.എഫ് യോഗങ്ങള്‍ ചേരുന്നതിന് തിയതി നിശ്ചയിച്ചു. കുറ്റിക്കോല്‍ 21ന് 3 മണി കോണ്‍ഗ്രസ് ഓഫീസ്, മുളിയാര്‍ 22ന് 5 മണി കോണ്‍ഗ്രസ് ഓഫീസ്. പുല്ലൂര്‍ പെരിയ 26ന് 4 മണി കോണ്‍ ഗ്രസ് ഓഫീസ്, ബേഡഡുക്ക 27ന് 3 മണി മുന്നാട് വായനശാല, പള്ളിക്കര 28ന് 4 മണി മുസ്്‌ലിം ലീഗ് ഓഫീസ്, ചെമ്മനാട് 29ന് 3 മണി മേല്‍പറമ്പ് മുസ്്‌ലിം ലീഗ് ഓഫീസ്, ഉദുമ 29ന് 5 മണി കോണ്‍ഗ്രസ് ഓഫീസ്.
യോഗത്തില്‍ യുഡിഎഫ് നേതാക്കളായ കെ. നീലകണ്ഠ ന്‍, ഹക്കീം കുന്നില്‍, അഡ്വ. എ. ഗോവിന്ദന്‍ നായര്‍, സാജിദ് മൗവ്വല്‍, ഹരീഷ് ബി. നമ്പ്യാര്‍, എ.ബി. ഷാഫി, എം. കുഞ്ഞമ്പു നമ്പ്യാര്‍, വിആര്‍. വിദ്യാസാഗര്‍, ഹമീദ് മാങ്ങാട്, കെ.വി. ഭക്ത വത്സലന്‍, ഹനീഫഹാജി കുന്നില്‍, ശ്രീജിത്ത് മാഡക്കല്‍, എം.കെ. ബാബുരാജന്‍, മുഹമ്മദ് കുഞ്ഞി പെരുമ്പള, കൃഷ്ണന്‍ ചട്ടഞ്ചാല്‍, ബി.സി. കുമാരന്‍, ബി.എം.അബൂബക്കര്‍ ഹാജി, എ.കെ.ശശിധരന്‍, സി. അശോകന്‍, സി.എച്ച്. അഷ്‌റഫ് ഹാജി, ടി.കെ. ദാമോധരന്‍, ടി.ഡി. കബീര്‍, ബി. ബാലകൃഷ്ണന്‍, കെബിഎം ഷരീഫ് കാപ്പില്‍, എ.എം ഉമ്മര്‍ കല്ലടകുറ്റി, ഹമീദ് കുണിയ, രവീന്ദ്രന്‍ കരിച്ചേരി, കെ.വി ഗോപാലന്‍, കെ.വി.ശ്രീധരന്‍, എം.എച്ച്.മുഹമ്മദ് കുഞ്ഞി, അബ്ദുല്‍ ഖാദര്‍ കളനാട് സംബന്ധിച്ചു.

Post a Comment
0 Comments