Type Here to Get Search Results !

Bottom Ad

വീട്ടില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ വിചാരണ പൂര്‍ത്തിയായി; വിധി ഉടന്‍


കാഞ്ഞങ്ങാട്: ഞാണിക്കടവില്‍ ഉറങ്ങുകയായിരുന്ന പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഹൊസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ നടപടികളെല്ലാം പൂര്‍ത്തിയായി. പത്തുവയസുകാരി പെണ്‍കുട്ടിയെ ഉറക്കത്തില്‍ ചുമന്നുകൊണ്ടുപോയി ദൂരെ പാടത്താണ് പ്രതി സല്‍മാന്‍ പീഡിപ്പിച്ചത്. സംഭവ ദിവസം 2024 മെയ് 15ന് രാത്രി പെണ്‍കുട്ടി സ്വന്തം വല്ല്യച്ഛന്റെ കൂടെയാണ് മുറിയില്‍ കിടന്നുറങ്ങിയിരുന്ന പെണ്‍കുട്ടിയെ ആയിരുന്നു പീഡിപ്പിച്ചത്.

പീഡനത്തിന് ശേഷം പെണ്‍കുട്ടിയുടെ കാതിലുണ്ടായിരുന്ന രണ്ടു സ്വര്‍ണ കമ്മലുകളും കൈക്കലാക്കിയ പ്രതി പുലര്‍കാലം കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനിലെത്തി ട്രെയിന്‍ കയറി കണ്ണൂരിലിറങ്ങി കൂത്തുപറമ്പില്‍ താമസിക്കുന്ന സ്വന്തം സഹോദരിയുടെ വീട്ടില്‍ അഭയം പ്രാപിക്കുകയായിരുന്നു. സഹോദരിയുടെ സഹായത്തോടെ സ്വര്‍ണക്കമ്മലുകള്‍ കൂത്തുപറമ്പിലുള്ള പ്രദീപ് ജ്വല്ലറിയില്‍ വില്‍പ്പന നട ത്തിക്കിട്ടിയ പണവുമായി സല്‍മാന്‍ ബംഗളൂരു വഴി ആന്ധ്രയിലേക്ക് കടക്കുമ്പോഴും പ്രതിക്ക് വേണ്ടി കേരളത്തിലും കര്‍ണാടകയിലും പൊലീസ് വ്യാപകമായ തിരച്ചില്‍ നടത്തിവരികയായിരുന്നു.

ആന്ധ്രയില്‍ ഒരു ഹോട്ടലില്‍ ജോലി ചെയ്തുവരുന്നതിനിടയിലാണ് കണ്ണൂര്‍ ഡിഐജി, തോംസണ്‍ ജോസിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട്ട് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘാംഗങ്ങള്‍ സല്‍മാനെ അറസ്റ്റ് ചെയ്തത്. കേസില്‍ അറുപതു സാക്ഷികളെ ഇതിനകം ഫാസ്റ്റ് ട്രാക്ക് സെഷന്‍സ് കോടതി വിസ്തരിച്ചു. കേസ് അന്വേഷിച്ച ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍സ്പെക്ടറായിരുന്ന എം.പി ആസാദ് 39 ദിവസങ്ങള്‍ക്കകമാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതെന്ന പ്രത്യേ കതയും ഈ കേസിനുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad