Type Here to Get Search Results !

Bottom Ad

'ആരാധനാലയവും വീടും പൊളിച്ചു മാറ്റി'; ഛത്തീസ്‌ഗഡിൽ ക്രിസ്ത്യൻ ആരാധനാലായത്തിനെതിരെ ബുൾഡോസർ നടപടി


ഛത്തീസ്‌ഗഡിൽ ക്രിസ്ത്യൻ ആരാധനാലായത്തിനെതിരെ ബുൾഡോസർ നടപടി. ബിലാസ്പൂരിലെ ഭർണിയിൽ ആണ് സംഭവം. ക്രിസ്ത്യൻ ആരാധനാലയവും വീടും പൊളിച്ചു മാറ്റി. ജില്ലാ ഭരണ കൂടത്തിന്റെതാണ് നടപടി. മതപരിവർത്തനം നടത്തുന്നു എന്ന പരാതിയിലാണ് നടപടി. ഹിന്ദു സംഘടനകളാണ് പാരതി നൽകിയത്. സർക്കാർ ഭൂമിയിൽ അനധികൃതമായി നിർമ്മിച്ചതിനാലാണ് നടപടി എന്ന് വിശദീകരണം. 

മതപരിവർത്തനം ആരോപിച്ചാണ് നടപടി. നേരത്തെ ഹിന്ദു സംഘടനകൾ പരാതി നൽകിയിരുന്നു. തുടർന്ന് ജില്ലാ ഭരണകൂടം അന്വേഷണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരത്തിൽ ഒരു നടപടി ഉണ്ടായത്. കാലങ്ങളായി ദേവാലയം പ്രവർത്തിക്കുന്നുവെന്ന് അധികൃതർ പറഞ്ഞു. ബാങ്കിൽ നിന്നും ലോൺ എടുത്താണ് കെട്ടിടം നിർമ്മിച്ചതെന്നും സർക്കാർ ഭൂമിക്ക് എങ്ങനെയാണ് വായ്‌പ നൽകുക എന്നും പാസ്റ്റർ ചോദിച്ചു. അതേസമയം സംഭവത്തിൽ വലിയ പ്രതിഷേധം ആരംഭിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad