Type Here to Get Search Results !

Bottom Ad

മുസ്ലിം ലീഗ് ഗോളിയടുക്ക ശാഖാ ലീഗ് സഭ സംഘടിപ്പിച്ചു



ബദിയടുക്ക: മുസ്ലിം ലീഗ് ഗോളിയടുക്ക ശാഖാ കമ്മിറ്റിയുടെ ആഭ്യമുഖ്യത്തില്‍ ലീഗ് സഭ സംഘടിപ്പിച്ചു. ലീഗ് സഭയുടെ ഭാഗമായി വിവിധ സെഷനുകളിലായി വനിതാ സംഗമം, അനുമോദനം, പ്രമേയപ്രഭാഷണം, കുടുംബ സംഗമം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചു. ജില്ലാ മുസ്്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി എ. അബ്ദുറഹ്്മാന്‍ ഉദ്ഘാടനം ചെയ്തു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യാതിഥിയായി സംബന്ധിച്ചു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തഹ്ലിയ, മാഹിന്‍ കേളോട്ട്, ബഷീര്‍ വെള്ളിക്കോത്ത്, ടി.എം ഇഖ്ബാല്‍, അന്‍വര്‍ ഓസോണ്‍, ഷഹീദ റാഷിദ് കുണിയ, പി.ഡി നൂറൂദ്ദീന്‍, റഫീഖ് കേളോട്ട് സംബന്ധിച്ചു. ജീവകാരുണ്യ രംഗത്തെ മികച്ച സേവനങ്ങള്‍ക്ക് കെ.എം.സി.സി ഭാരാവാഹികളായ സലാം കന്യപ്പാടി, എം.എസ് ഹമീദ് ഗോളിയടുക്ക, മുഹ്‌സി ചെടേക്കാല്‍ ആദരിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad