Type Here to Get Search Results !

Bottom Ad

കണ്ണൂര്‍ യൂണിവേഴ്സിറ്റി യൂണിയന്‍ തിരഞ്ഞെടുപ്പ്; ചരിത്രത്തിലാദ്യമായി കാസര്‍കോട് നിന്ന് എം.എസ്.എഫ് പ്രാതിനിധ്യം


കാസര്‍കോട്: കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കെഎസ്യു, എം.എസ്.എഫ് മുന്നണിയായ യു.ഡി.എസ്.എഫ് കാസര്‍കോട്, വയനാട് ജില്ലാ റെപ്രസന്റേറ്റീവ് സീറ്റുകളില്‍ വിജയിച്ചു. ചരിത്രത്തിലാദ്യമായാണ് കാസര്‍കോട് ജില്ലയില്‍ നിന്ന് യു.ഡി.എസ്.എഫ് പ്രതിനിധി തിരഞ്ഞെടുക്കപ്പെടുന്നത്. എം.എസ്.എഫ് സാരഥി എംടിപി ഫിദ ഒരു വോട്ടിനാണ് കാസര്‍കോട് ജില്ലാ എക്സിക്യൂട്ടീവായി തിരഞ്ഞെടുക്കപ്പെട്ടത്.

തിരഞ്ഞെടുപ്പില്‍ അഞ്ച് ജനറല്‍ സീറ്റുകളിലും കണ്ണൂര്‍ ജില്ലാ റെപ്രസന്റേറ്റീവ് സീറ്റിലും എസ്എഫ്ഐയ്ക്കാണ് വിജയം. നന്ദജ് ബാബു യൂണിയന്‍ ചെയര്‍പഴ്സനാകും. തുടര്‍ച്ചയായ 26-ാം തവണയാണ് എസ്.എഫ്.ഐ യൂണിയന്‍ ആധിപത്യം നിലനിര്‍ത്തുന്നത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad