കാസര്‍കോട്: ഐക്യം, അതിജീവനം, അഭിമാനം എന്ന പ്രമേയത്തില്‍ മൂന്നു ദിവസങ്ങളിലായി നടക്കുന്ന എം.എസ്.എഫ് ജില്ലാ സമ്മേളനം ആയിരങ്ങള്‍ അണിനിരക്കുന്ന വിദ്യാര്‍ഥി റാലിയോടെയും പൊതുസമ്മേളനത്തോടെയും നാളെ സമാപിക്കും. ഉച്ചക്ക് രണ്ടു മണിക്ക് തായലങ്ങാടി ക്ലോക്ക് ടവറില്‍ നിന്നും വിദ്യാര്‍ഥി റാലി ആരംഭിക്കും. നഗരഹൃദയത്തിലെ സമ്മേളന നഗരി വരെ നീളുന്ന റാലിക്ക് ശേഷം നടക്കുന്ന പൊതുസമ്മേളനം മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് മുഖ്യാതിഥിയാകും. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് മുഖ്യപ്രഭാഷണം നടത്തും. മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും ദേശീയ, സംസ്ഥാന, ജില്ലാ നേതാക്കള്‍ പ്രസംഗിക്കും.
സമ്മേളനത്തിന്റെ ഭാഗമായി വിവിധ വിദ്യാര്‍ഥി സംഘടന പ്രതിനിധികളെ പങ്കെടുപ്പിച്ച്് സംഘടിപ്പിച്ച ടേബിള്‍ ടോക്ക് രാഷ്ട്രീയത്തിനുമപ്പുറമുള്ള സൗഹൃദ സംഗമ വേദിയായി. എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അനസ് എതിര്‍ത്തോട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സയ്യിദ് താഹ ചേരൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സവാദ് അംഗഡിമുഗര്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍ പ്രമേയാവതരണം നടത്തി. കെ.എസ്.യു ജില്ലാ പ്രസിഡന്റ് അഡ്വ. ജവാദ് പുത്തൂര്‍, എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര, ഫ്രറ്റേണിറ്റി ജില്ലാ സെക്രട്ടറി ശഹബാസ്, വിസ്ഡം സ്റ്റുഡന്റസ് വിംഗ് സെക്രട്ടറി ജാസില്‍ ജാഫര്‍, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എം.എ നജീബ് പ്രസംഗിച്ചു. എം.എസ്.എഫ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം ഷഹീദ റാഷിദ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ സലാം ബെളിഞ്ചം, സൈഫുദ്ധീന്‍ തങ്ങള്‍, സെക്രട്ടറി ജംഷീര്‍ മൊഗ്രാല്‍ സംബന്ധിച്ചു.
വിദ്യാര്‍ഥി റാലി റൂട്ട്: തായലങ്ങാടി ക്ലോക്ക് ടവര്‍- കെ.പി.ആര്‍ റാവു റോഡ്- പ്രസ് ക്ലബ്് ജംഗ്ഷന്‍- സമ്മേളന നഗരി.
ബസ് പാര്‍ക്കിംഗ്: സമ്മേളന നഗരിയിലേക്ക് വരുന്ന ബസുകള്‍ പ്രവര്‍ത്തകരെ ക്ലോക്ക് ടവര്‍ ഭാഗത്ത് ഇറക്കിയതിന് ശേഷം തളങ്കര സ്‌കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം.

Post a Comment
0 Comments