കാസര്‍കോട്: സ്‌കൂളില്‍ വിദ്യാര്‍ത്ഥികളെ ക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ച് പാദ പൂജ നടത്തിയത് വിവാദമായി. വിരമിച്ച അധ്യാപകരോടുള്ള ആദരസൂചകമായാണ് ചടങ്ങ് നടത്തിയതെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. ബന്തടുക്കയിലെ കക്കച്ചാല്‍ സരസ്വതി വിദ്യാലയത്തിലാണ് ഗുരുപൂര്‍ണിമ ദിനമായ വെള്ളിയാഴ്ച വിദ്യാര്‍ത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ച് 'പാദപൂജ' നടത്തിച്ചത്. ഭാരതീയ വിദ്യാനികേതന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയത്തിലാണ് സംഭവ മുണ്ടായത്. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വിരമിച്ച മുപ്പതോളം അധ്യാപകരുടെ കാല്‍ വിദ്യാര്‍ ത്ഥികളെക്കൊണ്ട് വെള്ളം തളിച്ച് പൂക്കളിട്ട് പൂജിപ്പിക്കുകയായിരുന്നു. അധ്യാപകരോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ചടങ്ങ് നടത്തിയ തെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. എന്നാല്‍, കുട്ടികളെക്കൊണ്ട് ഇത്തരം ചടങ്ങുകള്‍ ചെയ്യിപ്പിച്ചത് വിവാദമായിട്ടുണ്ട്.
Post a Comment
0 Comments