കോളിയടുക്കം: പ്രാദേശിക സര്‍ക്കാറുകളുടെ പ്രവര്‍ത്തനം വിലയിരുത്തുന്ന പ്രധാന ഘടകങ്ങളായ ആരോഗ്യ- ശുചിത്വ മേഖലയില്‍ ചെമ്മനാട് പഞ്ചായത്തിന് നേട്ടങ്ങളുടെ പൂക്കാലം. 2025-26 വര്‍ഷത്തില്‍ ചെമ്മനാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ- ശുചിത്വ മേഖലയില്‍ പുരസ്‌കാരങ്ങളുടെ ഒരു കലവറ തന്നെ സൃഷ്ടിച്ചിരിക്കുകയാണ്. മാലിന്യ സംസ്‌കരണ രംഗത്ത് 'നല്ല വീട്' 'നല്ല നാട്' 'ചേലോടെ ചെമ്മനാട്' എന്ന പേരില്‍ തനതായ പദ്ധതി ആവിഷ്്ക്കരിച്ച് സംസ്ഥാനത്ത് തന്നെ ശ്രദ്ധേയ സ്ഥാനമാണ് പഞ്ചായത്ത് നേടിയത്. മാലിന്യ മുക്ത നവകേരളം പ്രഖ്യാപനത്തിന്റെ ഭാഗമായി ശുചിത്വ മേഖലയില്‍ ബ്ലോക്ക് തലത്തിലും ജില്ലാതലത്തിലും ആറോളം ബഹുമതികള്‍ പഞ്ചായത്ത് സ്വന്തമാക്കിയിട്ടുണ്ട്. പരവനടുക്കം ആയുര്‍വേദ ഹോസ്പിറ്റലിന് ലഭിച്ച ദേശീയ അംഗീകാരം എടുത്തു പറയേണ്ടതാണ്. തീരദേശത്ത് തുടര്‍ച്ചയായി ശുചീകരികരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചതിന്റെ ഫലമായി ശുചിത്വ സാഗരം സുന്ദരതീരം പദ്ധതിയില്‍ ജില്ലയില്‍ രണ്ടാം സ്ഥാനം നേടാന്‍ പഞ്ചായത്തിന് സാധിച്ചിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യ മേഖലയ്ക്ക് നല്‍കുന്ന ഏറ്റവും വലിയ പുരസ്‌കാരമായ കായകല്പ അവാര്‍ഡ് ചട്ടഞ്ചാല്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭിക്കുക വഴി ചെമ്മനാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ മേഖലയ്ക്ക് എത്രമാത്രം പ്രാധാന്യം നല്‍കുന്നുവെന്ന് വ്യക്തമാണ്. ജനകീയ ആരോഗ്യ കേന്ദ്രങളില്‍ മൂന്നാം സ്ഥാനം നേടാന്‍ കഴിഞ്ഞതും എടുത്തുപറയേണ്ടതാണ്. നേട്ടങ്ങള്‍ക്ക് പിന്നില്‍ കൂട്ടായ പ്രവര്‍ത്തനമാണെന്ന് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ അഭിപ്രായപ്പെട്ടു. ഇതിനു വേണ്ടി പ്രവര്‍ത്തിച്ച പഞ്ചായത്ത് മെമ്പര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ഹരിത കര്‍മസേന അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, സന്നദ്ധ സംഘടന പ്രതിനിധികള്‍, എന്‍.എസ്.എസ് യൂണിറ്റുകള്‍ എന്നിവരെ സുഫൈജ അബൂബക്കര്‍ അഭിനന്ദിച്ചു.

Post a Comment
0 Comments