കാസര്‍കോട്: യുവതിയെ വീട്ടില്‍ കയറി അക്രമിച്ചതിനും മാനഹാനിക്ക് ശ്രമിച്ചതിനും ഭര്‍ത്താവിന്റെ അനുജനെതിരെ മേല്‍പ്പറമ്പ് പൊലീസ് കേസെടുത്തു. തെക്കില്‍ ബന്താട് ഹൗസില്‍ മുഹമ്മദ് ഫൈസലിന്റെ ഭാര്യ റസീനയുടെ പരാതിയില്‍ തെക്കില്‍ ബന്താടിലെ അബ്ദുല്‍ ഫജാസ് എന്ന ഫജു ബന്താടിനെതിരെയാണ് കേസെടുത്തത്. വീട്ടില്‍ നിന്നും ഇറങ്ങിപ്പോകണമെന്ന് പറഞ്ഞ് അതിക്രമം കാട്ടുകയും കൈക്ക് പിടിച്ച് മാനഹാനിക്ക് ശ്രമിക്കുകയും അപകീര്‍ത്തി പ്രയോഗം നടത്തിയെന്നുമാണ് യുവതിയുടെ പരാതി. ഇയാള്‍ക്കെതിരെ യുവതിയെ അസഭ്യം പറഞ്ഞതിനു മറ്റൊരു കേസും നിലവിലുണ്ട്. തെക്കില്‍ ദേലംപാടി ഹൗസില്‍ താമസിക്കുന്ന സൈറ (37)യെ ഭര്‍ത്താവിനോടുള്ള മുന്‍വൈരാഗ്യം വച്ച് അസഭ്യം പറഞ്ഞതിനാണ് കേസ്.

Post a Comment
0 Comments