കാസര്‍കോട്: ലക്ഷങ്ങള്‍ വിലമതിക്കുന്ന എം.ഡി.എം.എയുമായി രണ്ടുപേരെ കാറില്‍ കടത്തുന്നതിനിടെ പിടികൂടി. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് ഡാനിഷ് (30), വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അബ്ദുല്‍ ഖാദര്‍ (40) എന്നിവരെയാണ് ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ബേക്കല്‍ പൊലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
മുത്തനടുക്കം എന്ന സ്ഥലത്ത് സംശയം തോന്നി വാഹനം തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോള്‍, ബോക്‌സിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 256.02 ഗ്രാം എം.ഡി.എം.എ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് വാഹനമുള്‍പ്പെടെ പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികള്‍ ജില്ലയിലെ പ്രധാന ലഹരി വിതരണക്കാരാണെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. ജില്ലാ പൊലീസ് മേധാവി ബി.വി. വിജയ ഭരത് റെഡ്ഡിയുടെ നിര്‍ദ്ദേശപ്രകാരം ബേക്കല്‍ ഡി.വൈ.എസ്.പി മനോജ് വി.വി, ഇന്‍സ്പെക്ടര്‍ ശ്രീദാസ് എം.വി എന്നിവരുടെ മേല്‍നോട്ടത്തിലാണ് അറസ്റ്റ്.

Post a Comment
0 Comments