നിർമാണം പൂർത്തിയാക്കിയ രണ്ട് വ്യാജ തോക്കുകളും, നിർമാണത്തിലിരുന്ന ഒരു തോക്കും പോലീസ് പിടിച്ചെടുത്തു. കള്ളാർ കോട്ടക്കുന്ന് എന്ന സ്ഥലത്തുള്ള ജസ്റ്റിൻ എന്നയാളുടെ വാടക വീട്ടിലാണ് അജിത് കുമാർ എന്നയാൾ തോക്ക് നിർമാണം നടത്തിവന്നിരുന്നത്. ചൊവ്വാഴ്ച വൈകുന്നേരം 3.30-ഓടെയായിരുന്നു റെയ്ഡ്. രാജപുരം എസ്ഐ കരുണാകരന്റെ നേതൃത്വത്തിൽ പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. നിരവധി നിർമാണ സാമഗ്രികളും രഹസ്യമായി നിർമിച്ച തോക്കുകളും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്
--

Post a Comment
0 Comments