കാസര്‍കോട്: വെളളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലീം ലീഗ് മുഖപത്രം ചന്ദ്രിക. വെള്ളാപ്പള്ളിയുടേത് പച്ച വര്‍ഗീയതയാണെന്നും കേരളം ആരുടെയും തറവാട്ട് സ്വത്തല്ലെന്നും ചന്ദ്രിക എഡിറ്റോറിയല്‍ പറയുന്നു. കേരളം വൈകാതെ മുസ്ലിം ഭൂരിപക്ഷം ആകുമെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവനക്കെതിരെയാണ് ചന്ദ്രികയുടെ വിമര്‍ശനം. 'എടുക്കാചരക്കുകളുടെ ഗിരിപ്രഭാഷണം' എന്ന തലക്കെട്ടോടെയാണ് മുഖപ്രസംഗം.
'ശ്രീനാരായണ ഗുരുവിന്റെ പേരില്‍ മദ്യക്കച്ചവടവും മൈക്രോഫിനാന്‍സ് എന്ന് പേരില്‍ ബ്ലേഡ് കമ്പനിയും നടത്തുന്ന വെള്ളാപ്പള്ളി, കേരള തൊഗാഡിയ ആകാന്‍ ഓവര്‍ടൈം പണിയെടുക്കുന്ന മഹാനുഭാവന്‍ ആണെണ് ചന്ദ്രിക വിമര്‍ശിക്കുന്നു. വര്‍ഗീയത പറയാന്‍ പിസി ജോര്‍ജും വെള്ളാപ്പള്ളിയും തമ്മില്‍ മത്സരമാണെന്ന് പറയുന്ന ചന്ദ്രിക, 'പൂഞ്ഞാറിലെ വാ പോയ കോടാലി' എന്നാണ് ജോര്‍ജിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
മുസ്ലിംകള്‍, ക്രിസ്ത്യാനികള്‍, ഹിന്ദുക്കള്‍ എന്ന വ്യത്യാസത്തിലല്ല കേരളത്തില്‍ ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നത്. രാഷ്ട്രീയ ബോധ്യത്തിന്റേയും ജനാധിപത്യ വ്യവസ്ഥിതിയില്‍ വോട്ടെടുപ്പിലൂടെയും ആണ്. കേരളത്തില്‍ മുസ്ലിം മുഖ്യമന്ത്രിയായിരുന്ന ആളാണ് സി.എച്ച്. മുഹമ്മദ് കോയയെന്ന് താങ്കള്‍ക്ക് അറിയുമോ എന്ന താങ്കള്‍ക്ക് അറിയുമോ... മുസ്ലിംകള്‍ മുഖ്യമന്ത്രിയാവാന്‍ പാടില്ലെന്ന് ഏതു പുസ്തകത്തിലാണ് പറഞ്ഞിട്ടുള്ളതെന്നും ചന്ദ്രിക വെള്ളാപ്പള്ളിക്ക് നേരെ ചോദ്യം ഉയര്‍ത്തുന്നുണ്ട്.

Post a Comment
0 Comments