കാസര്‍കോട്: കാസര്‍കോട്: പൊവ്വല്‍ റേഷന്‍ കടയ്ക്ക്് സമീപമുണ്ടായ ബൈക്കപകടത്തില്‍ ബോവിക്കാനം മൂലടുക്കം സ്വദേശി മരിച്ചു. ബി.കെ കബീര്‍ (44) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് അപകടം. വീട്ടില്‍ നിന്നും മോട്ടോര്‍ സൈക്കിളില്‍ ചെര്‍ക്കള ഭാഗത്തേക്ക് സഞ്ചരിക്കവെ മറ്റൊരു മോട്ടോര്‍ സൈക്കിളുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ചെറുകിട കരാറുകാരനാണ്.
ഇന്നലെ കബീര്‍ പുതുതായി നിര്‍മിച്ച വീട്ടില്‍ താമസം തുടങ്ങിയത്. പരേതരായ ബി.കെ മുഹമ്മദ് കുഞ്ഞി, ഖദീജ എന്നിവരുടെ മകനാണ്. ഭാര്യ: സുഹറ പെരുമ്പള. മക്കള്‍: ഫിസാന്‍, ഫായിസ, ഫര്‍സീന്‍. സഹോദരങ്ങള്‍: അബ്ദുല്ല, അബൂബക്കര്‍, ബീഫാത്തിമ, ആയിഷ. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൂലടുക്കം ജുമാമസ്ജിദില്‍ രാത്രിയോടെ ഖബറടക്കും.

Post a Comment
0 Comments