Type Here to Get Search Results !

Bottom Ad

വാർഡുകളുടെ എണ്ണം കൂട്ടി, പോളിം​ഗ് ബൂത്തുകളുടെ എണ്ണം കുറച്ചു; തദ്ദേശ തിരഞ്ഞെടുപ്പിന്റെ കരട് പട്ടിക 23 ന് പ്രസിദ്ധീകരിക്കും


സംസ്ഥാനത്ത് ഈ വർഷം നടക്കാനിരിക്കുന്ന തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പിന്റെ കരട് പട്ടിക ഈ മാസം 23 ന് പ്രസിദ്ധീകരിക്കും. തിരഞ്ഞെടുപ്പിൽ വാർഡുകളുടെ എണ്ണം കൂടുകയും പോളിം​ഗ് ബൂത്തുകളുടെ എണ്ണം കുറയുകയും ചെയ്യും. പുതിയതായി 1721 വാർഡുകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ കൂട്ടിച്ചേർത്തു. 3951 പോളിം​ഗ് ബൂത്തുകൾ നിർത്തലാക്കാനാണ് കമ്മീഷൻ്റെ തീരുമാനം. ചെലവ് കുറയ്ക്കുന്നതിന്റെ ഭാ​ഗമായാണ് തീരുമാനം.

2020ൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിൽ 34,710 പോളിം​ഗ് ബൂത്തുകളാണ് സംസ്ഥാനത്ത് ആകെ ഉണ്ടായിരുന്നത്. എന്നാൽ ഇത്തവണ അത് 30,759 ആയാണ് കുറച്ചിരിക്കുന്നത്. പഞ്ചായത്തുകളിലെ ഒരു പോളിം​ഗ് ബൂത്തിൽ 1300 വോട്ടർമാർ, നഗരസഭയിലെ ഒരു പോളിം​ഗ് ബൂത്തിൽ 1600 വോട്ടർമാർ എന്ന നിലയിലാണ് പോളിം​ഗ് ബൂത്തുകൾ ക്രമീകരിക്കുക. നേരത്തെ അത് യഥാക്രമം 1200, 1500 എന്ന നിലയിലായിരുന്നു ക്രമീകരിച്ചിരുന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പ് കോവിഡ് കാലത്ത് നടത്തതിനാൽ വോട്ടർമാരുടെ എണ്ണം കണക്കാക്കുമ്പോൾ അത് കൂടി പരി​ഗണിച്ചിരുന്നുവെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നത്. 23ന് പ്രസിദ്ധീകരിക്കുന്ന കരട് പട്ടികയിൽ 2.67 കോടി വോട്ടർമാരാണ് ഇടം പിടിച്ചിരിക്കുന്നത്. 1.26 കോടി പുരുഷന്മാരും 1.40 കോടി സ്ത്രീകളും 233 ട്രാൻസ്ജെൻഡറുമാരുമാണ് പട്ടികയിലുള്ളത്. 2024 ജൂലൈ 1ന് പുതുക്കിയ പട്ടികയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിക്കുക. തുടർന്ന് പേര് ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും അവസരം ലഭിക്കും.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad