ചട്ടഞ്ചാല്‍: നാലര പതിറ്റാണ്ടുകാലം മതസാമൂഹിക സംസ്‌കാരിക സേവന രംഗത്ത് നിറഞ്ഞുനിന്ന് വിടപറഞ്ഞുപോയ മുസ്്‌ലിം ലീഗ് നേതാവ് സി.എച്ച് ഹുസൈനാര്‍ തെക്കിലിന്റെ പേരില്‍ ചട്ടഞ്ചാല്‍ മുസ്്‌ലിം ലീഗ് കമ്മിറ്റി ദിഖ്‌റ് ദുആ മജ്‌ലിസും അനുസ്മരണവും നടത്തി. അലി ദാരിമി, അബൂബക്കര്‍ സിദ്ധീഖ് അര്‍ഷദി ദിഖ്‌റ് ദുഅ മജ്‌ലിസിന് നേതൃത്വം നല്‍കി. യൂത്ത് ലീഗ് ഉദുമ മണ്ഡലം പ്രസിഡന്റ്് റഊഫ് ബായിക്കര അധ്യക്ഷത വഹിച്ചു. ചെമ്മനാട് പഞ്ചായത്ത് മുസ്്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ തെക്കില്‍ ഉദ്ഘാടനം ചെയ്തു.
ടൗണ്‍ മുസ്്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി സുലൈമാന്‍ കെ.എം സ്വാഗതം പറഞ്ഞു. യു.ഡി.എഫ് ചെമ്മനാട് പഞ്ചായത്ത് കണ്‍വീനര്‍ കൃഷ്ണന്‍ ചട്ടഞ്ചാല്‍, മുസ്്‌ലിം ലീഗ് വൈസ് പ്രസിഡന്റ്് ബി.യു അബ്ദുല്‍ റഹിമാന്‍ ഹാജി, സെക്രട്ടറി സി.എച്ച് മുഹമ്മദ് കുഞ്ഞി, പഞ്ചായത് സ്റ്റാന്റിംഗ് ചെയര്‍മാന്‍ ശംസുദ്ധീന്‍ തെക്കില്‍, യൂത്ത് ലീഗ് മണ്ഡലം ട്രഷറര്‍ മൊയ്തു തൈര, കര്‍ഷക സംഘം ജില്ലാ വൈസ് പ്രസിഡന്റ്് അബ്ബാസ് ബന്താട്, ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പി.സി നസീര്‍, ചട്ടഞ്ചാല്‍ അര്‍ബന്‍ സൊസൈറ്റി വൈസ് പ്രസിഡന്റ് മജീദ് ബണ്ടിച്ചാല്‍, അബ്ദുല്‍ ഖാദര്‍ കണ്ണമ്പള്ളി,
ഇബ്രാഹിം തുരുത്തി, കാസ്മി അബ്ദുല്ല ഹാജി, മണ്യം ഇബ്രാഹിം ഹാജി, ടി.ടി അഷ്‌റഫ്, ബാഡൂര്‍ സലാം, അബു മാഹിനബാദ്, അന്‍സാരി മീത്തല്‍, കരീം ബേവിഞ്ച, സി.എച്ച് ഹസൈനാര്‍ തെക്കില്‍, അഹമ്മദലി മൗവ്വല്‍, ശരീഫ് മീത്തില്‍, അബ്ദുല്‍ റഹിമാന്‍ മാച്ചിപ്പുറം, എം.കെ അബ്ദുല്‍ ഖാദര്‍ ഹാജി എയ്യള, ടിഡി ലത്തീഫ്, യൂത്ത് ലീഗ് ശാഖ പ്രസിഡന്റ്് ഹൈദര്‍ കുന്നാറ, ജനറല്‍ സെക്രട്ടറി ഗഫൂര്‍ ടിഡി, ബഷീര്‍ ടികെ, സാദിഖ് ആലംപാടി, അന്‍സാരി മാളികെ, സലാം തുരുത്തി, ഖലീല്‍ തുരുത്തി സംബന്ധിച്ചു.

Post a Comment
0 Comments