കാഞ്ഞങ്ങാട്: മെട്രോ മുഹമ്മദ് ഹാജി സമുദായ മൈത്രി വിളക്കിച്ചേര്‍ത്ത വ്യക്തിത്വമെന്ന് മുസ്്‌ലിം ലീഗ് ദേശീയ സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. അബ്ദുസമദ് സമദാനി എം.പി. കാഞ്ഞങ്ങാട് മണ്ഡലം മുസ്്‌ലിം ലീഗ് കമ്മിറ്റി കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച ചന്ദിക ഡയറക്ടറും മുസ്്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവുായിരുന്ന മെട്രോ മുഹമ്മദ് ഹാജിയുടെ അഞ്ചാം ചരമവാര്‍ഷികത്തേടനുനബന്ധിച്ച് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാഞ്ഞങ്ങാടും പരിസരത്തും വര്‍ഗീയ പ്രശ്നങ്ങള്‍ ഉടലെടുത്തപ്പോള്‍ അവിടെ മതസൗഹര്‍ദ്ദ സദസുകളുണ്ടാക്കി മെട്രോ മനുഷ്യബന്ധങ്ങളെ ഊട്ടിയുറപ്പിച്ചു. മതവിദ്വേഷ പ്രസംഗങ്ങള്‍ കൂടുന്ന ഈകാലത്ത് അത് ഓര്‍ക്കുന്നത് നല്ലതായിരിക്കുമെന്ന് സമദാനി ഓര്‍മിപ്പിച്ചു. മുസ്്‌ലിം ലീഗ് പാര്‍ട്ടിയെ മെട്രോ ജീവനു തുല്യം സ്‌നേഹിച്ചു. എല്ലാത്തിനും നായകത്വം വഹിച്ച പ്പോഴും മെട്രോ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെ പോലെ ലജ്ജാശീലനായ മനുഷ്യനായിരുന്നു. ഹമീദലി ഷംനാട്, ചെര്‍ക്കളം, കെ.എസ് അബ്ദുല്ല, കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജി, പി.ബി അബ്ദുറസാഖ്, പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, എം.കെ കുഞ്ഞബ്ദുല്ല ഹാജിയടക്കമുളള മണ്‍മറഞ്ഞു പോയ ജില്ലയിലെ ലീഗ് നേതാക്കളെ സമദാനി ഓര്‍മിച്ചു.
മണ്ഡലം മുസ്്‌ലിം ലീഗ് പ്രസിഡന്റ് ബഷീര്‍ വെള്ളിക്കോത്ത് അധ്യക്ഷത വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം മാണിയൂര്‍ അഹമ്മദ് മൗലവിയെ അനുസ്മരിച്ച് ദുആ സദസും നടന്നു. എം. മൊയ്തു മൗലവി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. ജില്ലാ ലീഗ് ഭാരവാഹികളായ കെഇഎ ബക്കര്‍, അഡ്വ: എന്‍എ ഖാലിദ്, വണ്‍ഫോര്‍ അബ്ദുല്‍ റഹ്്മാന്‍, കെ. അബ്ദുല്ല കുഞ്ഞി, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്റഫ് എടനീര്‍, പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് എപി ഉമ്മര്‍, കര്‍ഷക സംഘം സംസ്ഥാന ഓര്‍ഗനൈസിങ് സെക്രെട്ടറി സി മുഹമ്മദ് കുഞ്ഞി, സംസ്ഥാന മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതിയംഗം എം പി ജാഫര്‍,ദേശീയ കൗണ്‍സില്‍ അംഗങ്ങളായ എ ഹമീദ് ഹാജി,കെ മുഹമ്മദ് കുഞ്ഞി,ലോ യേഴ്സ് ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എം.ടി.പി കരീം, മണ്ഡലം ട്രഷറര്‍ സി.കെ റഹ്മത്തുള്ള, സഹ ഭാരവാഹികളായ തെരുവത്ത് മൂസ ഹാജി, ഹമീദ് ചേരക്കാടത്ത്, മുസ്തഫ തായന്നൂര്‍, അന്തുമാന്‍ പടിഞ്ഞാര്‍, പിഎം ഫാറൂഖ്, എംഎസ് ഹമീദ് ഹാജി, താജുദ്ധീന്‍ കമ്മാടം യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ ശംസുദ്ദീന്‍ ആവിയില്‍, എംപി നൗഷാദ്, ഡിഎപിഎല്‍ സംസ്ഥാന ജനറല്‍ സെക്രെട്ടറി കുഞ്ഞബ്ദുല്ല കൊളവയല്‍, ഷാര്‍ജ ജില്ലാ കെഎംസിസി വൈസ് പ്രസിഡന്റ് ഷംസുദ്ദീന്‍ കല്ലൂരാവി, വനിതാ ലീഗ് ജില്ലാ ഭാരവാഹികളായ ടികെ സുമയ്യ, ആയിഷ ഫര്‍സാന, എംഎസ്എഫ് ജില്ലാ ട്രഷറര്‍ ജംഷിദ് ചിത്താരി, എസ്ടിയു നേതാവ് എല്‍കെ ഇബ്രാഹിം, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റുമാരായ മുബാറക് ഹാസൈനാര്‍ ഹാജി, ഇബ്രാഹിം മൗലവി, ഇബ്രാഹിം കള്ളാര്‍, ടിപി ഫാറൂഖ്, സിഎം ഇബ്രാഹിം, ഇസ്ഹാഖ് കനകപ്പള്ളി, ജന.സെക്രട്ടറിമാരായ ബഷീര്‍ ചിത്താരി, എ.സി.എ ലത്തീഫ്, പോഷക ഘടകം മണ്ഡലം പ്രസിഡന്റുമാരായ നദീര്‍ കൊത്തിക്കാല്‍, യാസീന്‍ മീനാപ്പീസ്, ഖദീജ ഹമീദ്, പി. അബൂബക്കര്‍, ബഷീര്‍ കല്ലിങ്കാല്‍, ഖാലിദ് പാലക്കി, അന്‍വര്‍ തായന്നൂര്‍,സി എച് സെന്റര്‍ ട്രെഷറര്‍ സിഎച്ച് അഹമദ് കുഞ്ഞി ഹാജി, റമീസ് ആറങ്ങാടി,താജുദ്ധീന്‍ കാരാട്ട് സംബന്ധിച്ചു.

Post a Comment
0 Comments