കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വോര്‍ക്കാടിയില്‍ വീടിനു നേരെ വെടിവെയ്പ്. വ്യാഴാഴ്ച പുലര്‍ച്ചെ 2:30-ഓടെയാണ് സംഭവം. വോര്‍ക്കാടിയില്‍ ബേക്കറി ജംഗ്ഷന് സമീപം താമസിക്കുന്ന ഒരു വര്‍ക്ക് ഷോപ്പ് ജീവനക്കാരന്‍ ബി.എം ഹരീഷിന്റെ വീടിന് നേരെയാണ് വെടിവെയ്പുണ്ടായത്. വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്ന കുടുംബം തലനാരിഴയ്ക്കാണ് വലിയ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത്. മൃഗവേട്ടക്കാരാണ് വെടിവെയ്പിന് പിന്നിലെതെന്ന സംശയത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
വെടിവെയ്പ് നടന്ന സമയത്ത് ഹരീഷും ഭാര്യ ശശികലയും ഇളയമകന്‍ ഗീതേഷും കോണ്‍ക്രീറ്റ് വീടിന്റെ ഒരു മുറിയിലും മൂത്തമകന്‍ നിതീഷ് മറ്റൊരു മുറിയിലുമായിരുന്നു ഉറങ്ങിയിരുന്നത്. വെടിയൊച്ചയും ജനല്‍ ഗ്ലാസ് തകര്‍ന്നു വീഴുന്നതിന്റെ ഉഗ്രശബ്ദവും കേട്ടാണ് വീട്ടുകാര്‍ ഞെട്ടിയുണര്‍ന്നത്. വിവരം ഉടന്‍തന്നെ മഞ്ചേശ്വരം പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment
0 Comments