കാസര്‍കോട്: കേരളത്തില്‍ യു.ഡി.എഫ് ഭരണകാലത്താണ് വിദ്യാഭ്യാസ രംഗത്ത് പുരോഗതി ഉണ്ടായതെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. സി.എച്ച് മുഹമ്മദ് കോയ മുതല്‍ ഉമ്മന്‍ ചാണ്ടി വരെയുള്ള മുഖ്യമന്ത്രിമാര്‍ വിദ്യാഭ്യാസ രംഗത്ത് നിരവധി പരിഷ്‌ക്കാരങ്ങള്‍ കൊണ്ടുവന്നു. അതിനെയെല്ലാം ഇല്ലാതാക്കാനാണ് ഇപ്പോള്‍ കേരളം ഭരിക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്- കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഐക്യം അതിജീവനം അഭിമാനം എന്ന പ്രമേയത്തില്‍ എം.എസ്.എഫ് കാസര്‍കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എം.എസ്.എഫ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് സയ്യിദ് താഹാ ചേരൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സവാദ് അംഗടിമുഗര്‍ സ്വാഗതം പറഞ്ഞു. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് മുഖ്യപ്രഭാഷണവും എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് പ്രമേയ പ്രഭാഷണവും നടത്തി. എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്‌റഫ്, മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹിമാന്‍, ട്രഷറര്‍ പി.എം മുനീര്‍ ഹാജി, എം.എസ്.എഫ് സംസ്ഥാന ഭാരവാഹികളായ അസ്ഹര്‍ പേരുമുക്ക്, അനസ് എതിര്‍ത്തോട്, ഇര്‍ഷാദ് മൊഗ്രാല്‍, അഖില്‍ ആനക്കയം, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗ ങ്ങളായ ഷഹീദ റഷീദ്,ജാബിര്‍ തങ്കയം, ടി.കെ ഹസീബ്, ജില്ലാ ഭാരവാഹികളായ സലാം ബെളിഞ്ചം, സൈഫുദ്ധീന്‍ തങ്ങള്‍, ജംഷീര്‍ മൊഗ്രാല്‍, സര്‍ഫ്രാസ് ബന്തിയോട്, ഹനാന മുഹ്‌സിന, ജംഷീദ് ചിത്താരി പ്രസംഗിച്ചു.
പൊതുസമ്മേളനത്തിന് മുന്നോടിയായി തായലങ്ങാടി ക്ലോക്ക് ടവര്‍ പരിസരത്ത് നിന്ന് ആരംഭിച്ച വിദ്യാര്‍ത്ഥി റാലി നഗരം ചുറ്റി സമ്മേളന നഗരിയില്‍ സമാപിച്ചു. എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് താഹ ചേരൂര്‍, ജനറല്‍ സെക്രട്ടറി സവാദ് അംഗടിമുഗര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് അനസ് എതിര്‍ത്തോട്, സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍, ജില്ലാ ട്രഷറര്‍ ജംഷീദ് ചിത്താരി, വൈസ് പ്രസിഡന്റ്മാരായ സലാം ബെളിഞ്ചം, സൈഫുദ്ധീന്‍ തങ്ങള്‍, സെക്രട്ടറിമാരായ ജംഷീര്‍ മൊഗ്രാല്‍, സര്‍ഫ്രാസ് ബന്തിയോട്, സംസ്ഥാന സമിതി അംഗങ്ങളായ ജാബിര്‍ തങ്കയ്യം, ഷഹീദ റഷീദ്, ടി.കെ ഹസീബ്, മണ്ഡലം പ്രസിഡന്റുമാരായ ഹാഷിര്‍ മൊയ്ദീന്‍, ഷഹീദ് മീഞ്ച, ഷബീബ് പള്ളങ്കോട്, യാസീന്‍ മീനാപ്പീസ്, ഉസ്മാന്‍ പോത്തന്‍കണ്ടം, ജനറല്‍ സെക്രട്ടറിമാരായ സിറാജ് ബാടിയടുക്ക, മര്‍സൂക്ക് ഉച്ചിലങ്കോട്, അനസ് ഹുദവി, റഫാദ് ബല്ലാകടപ്പുറം, സാലിം കൈക്കോട്ട്കടവ്, ഹരിത ജില്ലാ ചെയര്‍പേഴ്‌സണ്‍ ഹനാനാ ഷഹ്മ, ജില്ലാ പ്രവര്‍ത്തക സമിതിയംഗങ്ങളായ ഷാനിഫ് നെല്ലിക്കട്ട, അന്‍സാഫ് കുന്നില്‍, റാഹില്‍ മുക്കോട്, സലാം മാങ്ങാട്, അല്‍ത്താഫ് പൊവ്വല്‍, ജസീല്‍ തുരുത്തി, റിസ്വാന്‍ പള്ളിപ്പുഴ, സമദ് ദേലംപാടി, ഷാനവാസ് മര്‍പ്പനടുക്ക, ശിഹാബ് പുണ്ടൂര്‍, സിനാന്‍ സി.ബി, ത്വല്‍ഹത്ത് പെരുമ്പട്ട, ഷാനിദ് പടന്ന, അന്‍സാര്‍ വോര്‍ക്കാടി, മുര്‍ഷിദ് മൊഗ്രാല്‍, മിദ്ലാജ് വാഫി, ഈസഹ് മനക്കോട്, ഫസല്‍ റഹ്്്മാന്‍, അഡ്വ. മുഹമ്മദ് സിറാജ് ആര്‍എംകെ, ശഹാന കുന്നിയ, അഷ്റിഫ ജാബിര്‍, സുനൈസ, ജാബിറ, ആയിഷ, ഫിദ, ബീഫാത്തിമ, സൈഫാന, ഷഹാമ, സമീഹ റാലിക്ക് നേതൃത്വം നല്‍കി.


Post a Comment
0 Comments