പൊയിനാച്ചി: ശുചിത്വ സാഗരം സുന്ദരതീരം രണ്ടാംഘട്ട പരിപാടികളുടെ ഭാഗമായി ഏപ്രില്‍ 11ന് ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ തീരദേശ വാര്‍ഡുകളില്‍ നടത്തിയ ഏകദിന പ്ലാസ്റ്റിക് നിര്‍മാര്‍ജന യജ്ഞത്തില്‍ ചെമ്മനാട് ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനം നേടി. കൊല്ലം പത്തനാപുരത്ത് നടന്ന മത്സ്യ കര്‍ഷക സംഗമത്തില്‍ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാനില്‍ നിന്നും ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്് സുഫൈജ അബൂബക്കര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. തീരപ്രദേശത്തെ പ്രധാനപ്പെട്ട് ചെമ്പരിക്ക ബീച്ച്, കീഴൂര്‍ ജംഗ്ഷന്‍, ഫിഷറീസ് സ്റ്റേഷന്‍ പരിസരം എന്നീ മൂന്നു മേഖലകള്‍ തിരിച്ചാണ് ശുചീകരണം നടത്തിയത്. 1900 കിലോ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഹരിത കര്‍മസേന തൊഴിലുറപ്പ് തൊഴിലാളികള്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ സന്നദ്ധ സംഘടന പ്രതിനിധികള്‍ എന്‍.എസ്.എസ് യൂണിറ്റുകള്‍ തുടങ്ങിയവയുടെ നേതൃത്വത്തില്‍ ശേഖരിച്ചത്.
ശുചിത്വ സാഗരം സുന്ദരതീരം: ചെമ്മനാട് പഞ്ചായത്ത് പുരസ്‌കാരം ഏറ്റുവാങ്ങി
22:21:00
0
പൊയിനാച്ചി: ശുചിത്വ സാഗരം സുന്ദരതീരം രണ്ടാംഘട്ട പരിപാടികളുടെ ഭാഗമായി ഏപ്രില്‍ 11ന് ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ തീരദേശ വാര്‍ഡുകളില്‍ നടത്തിയ ഏകദിന പ്ലാസ്റ്റിക് നിര്‍മാര്‍ജന യജ്ഞത്തില്‍ ചെമ്മനാട് ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനം നേടി. കൊല്ലം പത്തനാപുരത്ത് നടന്ന മത്സ്യ കര്‍ഷക സംഗമത്തില്‍ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാനില്‍ നിന്നും ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്് സുഫൈജ അബൂബക്കര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. തീരപ്രദേശത്തെ പ്രധാനപ്പെട്ട് ചെമ്പരിക്ക ബീച്ച്, കീഴൂര്‍ ജംഗ്ഷന്‍, ഫിഷറീസ് സ്റ്റേഷന്‍ പരിസരം എന്നീ മൂന്നു മേഖലകള്‍ തിരിച്ചാണ് ശുചീകരണം നടത്തിയത്. 1900 കിലോ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഹരിത കര്‍മസേന തൊഴിലുറപ്പ് തൊഴിലാളികള്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ സന്നദ്ധ സംഘടന പ്രതിനിധികള്‍ എന്‍.എസ്.എസ് യൂണിറ്റുകള്‍ തുടങ്ങിയവയുടെ നേതൃത്വത്തില്‍ ശേഖരിച്ചത്.
Tags

Post a Comment
0 Comments