Type Here to Get Search Results !

Bottom Ad

സി.പി.എം ഭരിക്കുന്ന ഉദുമ പഞ്ചായത്തില്‍ ജനദ്രോഹ നടപടിക്കെതിരെ രോഷമുയരുന്നു


ഉദുമ: സി.പി.എം ഭരിക്കുന്ന ഉദുമ ഗ്രാമപഞ്ചായത്ത് കെട്ടിട നികുതിയുടെ പേരില്‍ ജനദ്രോഹ നടപടിക്കെതിരെ ജനരോഷം ഉയരുന്നു. 100 ശതമാനം കെട്ടിട നികുതി പിരിവ് കൈവരിച്ചെന്ന് കൊട്ടി ഘോഷിക്കുമ്പോഴും പഞ്ചായത്തില്‍ റവന്യൂ റിക്കവറിയുടെ പേരില്‍ വില്ലേജ് ഓഫീസും പഞ്ചായത്ത് ഓഫീസിലും കയറി വലയുകയാണ് ഇവിടുത്തെ ജനങ്ങള്‍. ഒരുവര്‍ഷം പോലും കുടിശ്ശിക ഇല്ലാത്ത ആള്‍ക്കാര്‍ക്ക് പോലും പഞ്ചായത്ത് കെട്ടിട നികുതിയുടെ പേരില്‍ റവന്യൂ റിക്കവറി വിധേയരാക്കുകയാണ്.

നികുതി പിരിവു ചുമതലയുള്ള ചില ജീവനക്കാര്‍ കൃത്യവിലോപനം നടത്തുകയാണ്. നികുതി പിരിച്ചെടുക്കാന്‍ നാലു താല്‍ക്കാലിക ജീവനക്കാരെ നിയമിച്ചിരുന്നു. എന്നിട്ട് പോലും കൃത്യമായി നികുതി പിരിച്ചെടുക്കാന്‍ ജീവനക്കാര്‍ക്ക് സാധിച്ചില്ല. ഇതിന്റെ പേരില്‍ ജനങ്ങള്‍ക്ക് റവന്യൂ റിക്കവറി എന്ന നോട്ടീസ് അയക്കുകയായിരുന്നു. ഇതു പാവപ്പെട്ട ജനങ്ങളും അതുപോലെ വിദേശത്ത് ജോലി ആവശ്യാര്‍ഥം ജീവിക്കുന്ന പഞ്ചായത്തിലെ ജനങ്ങളും ഒരുപോലെ പൊരുതിമുട്ടിയിരിക്കുകയാണ്. ഭരണസമിതിയില്‍ യു.ഡി.എഫ് നടപടിയെ എതിര്‍ത്തിയിരുന്നെങ്കിലും ഇതും മുഖവിലക്കെടുക്കാന്‍ പോലും കൂട്ടാക്കിയിരുന്നില്ല.

ഉദുമ പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന മൂന്ന് വില്ലേജ് ഓഫീസുകള്‍ക്ക് അധികഭാരം അടിച്ചേല്‍പ്പിക്കുകയായിരുന്നു. വില്ലേജ് ഓഫീസിന്റെ സേവനങ്ങള്‍ പോലും താറുമായി കിടക്കുന്നതിനാല്‍ ജനങ്ങള്‍ വലയുകയാണ്. റവന്യൂ റിക്കവറി എന്ന പേരില്‍ ജനങ്ങളെ പൊരുതി മുട്ടിക്കുന്ന തീരുമാനങ്ങള്‍ പിന്‍വലിക്കണം. കൃത്യവിലോപനം നടത്തുന്ന ജീവനക്കാരെ തന്നെ നിയോഗിച്ചു നികുതി പിരിവു നടത്തണം. റവന്യു റിക്കവറിയുമായി മുന്നോട്ടുപോവുകയാണെങ്കില്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ പഞ്ചായത്തിന് മുന്നില്‍ സംഘടിപ്പിക്കുമെന്ന് ഉദുമ പഞ്ചായത്ത് യു.ഡി.എഫ് ലൈസന്‍ കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. ചെയര്‍മാന്‍

കെ.ബി.എം ശരീഫ് കാപ്പില്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് ഉദുമ മണ്ഡലം പ്രസിഡന്റ് ശ്രീധരന്‍ വയലില്‍, കാപ്പില്‍ മുഹമ്മദ് പാഷ, ഗീത കൃഷ്ണന്‍, വി.ആര്‍ വിദ്യാസാഗര്‍, ഹമീദ് മാങ്ങാട്, കാപ്പില്‍ മുഹമ്മദ് ഷിയാസ്, ഖാദര്‍ ഖാത്തിം, ബി കൃഷ്ണന്‍, എം.എച്ച് മുഹമ്മദ് കുഞ്ഞി, അന്‍വര്‍ മാങ്ങാട്, ബി. ബാലകൃഷ്ണന്‍, പ്രഭാകരന്‍ തെക്കേക്കര പ്രസംഗിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad