ചൊവ്വാഴ്ച മുതൽ സംസ്ഥാനത്ത് വീണ്ടും കാലവർഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലേർട്ട്. അതേസമയം ജൂൺ 11ന് അഞ്ചു ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 12ന് 8 ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
മെയ് 24-നാണ് ഇക്കുറി കാലവർഷം എത്തിയത്. മെയ് 24 മുതൽ 31 വരെയുള്ള ഏഴ് ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. ഈ ദിവസങ്ങളിൽ സംസ്ഥാനത്ത് 440.5 ശതമാനം മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. എന്നാൽ പിന്നീടുള്ള വാരത്തിൽ കാലവർഷം ദുർബലമായതാണ് സംസ്ഥാനത്ത് മഴയിൽ കുറവുണ്ടായതിന് കാരണം.
ജൂൺ ഒന്ന് മുതൽ ഏഴ് വരെയുള്ള തീയതികളിൽ സംസ്ഥാനത്ത ലഭിച്ചത് 46 മില്ലിമീറ്റർ മഴയാണ്. ഈ ആഴ്ചയിൽ സംസ്ഥാനത്ത് ലഭിക്കേണ്ടത് 120 മില്ലിമീറ്റർ മഴയാണ്. സംസ്ഥാനത്ത ലഭിക്കേണ്ട മഴയിൽ ഈ ആഴ്ച 62 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ആലപ്പുഴ, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിൽ 50-ശതമാനത്തിൽ കുറവ് മഴയാണ് ലഭിച്ചത്.
Post a Comment
0 Comments