പടുപ്പ്: മുസ്്‌ലിം യൂത്ത് ലീഗ് കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് ഫൈസല്‍ പടുപ്പിന്റെ (44) ആകസ്മിക മരണം മലയോര മേഖലയെ ദു:ഖത്തിലാഴ്ത്തി. ഓട്ടോ ഓടിച്ച് ഉപജീവനം നടത്തുന്നതിനിടയിലും മലയോര പഞ്ചായത്തായ കുറ്റിക്കോല്‍ പഞ്ചായത്തില്‍ യൂത്ത് ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിപ്പെടുത്തുന്നതില്‍ ചെറുപ്പംമുതല്‍ തന്നെ നേതൃത്വം നല്‍കിയ ഫൈസല്‍ മത സാമൂഹിക സംസ്‌കാരിക പ്രവര്‍ത്തനമേഖയില്‍ സജീവ സാന്നിധ്യമായിരുന്നു. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും ജാതിമത ഭേദമന്യേ രാഷ്ട്രീയ സാമൂഹിക രംഗത്തെ നേതാക്കളും ജനപ്രതിനിധികളും വീട് സന്ദര്‍ശിച്ചു. പടുപ്പ് ജുമാ മസ്ജിദില്‍ നടന്ന ജനാസ നിസ്‌കാരത്തിന് വന്‍ജനാവലി പങ്കെടുത്തു. വിഖായ സംസ്ഥാന ചെയര്‍മാന്‍ റഫീഖ് ഫൈസി കാളികാവ് മയ്യിത്ത് നിസ്‌കാരത്തിന് നേതൃത്വം നല്‍കി.
മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്്മാന്‍ എന്നിവര്‍ ജനാസയ്ക്ക് മേല്‍ ഹരിത പതാക പുതപ്പിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, മുസ്്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്് കെ.ഇ.എ ബക്കര്‍, സെക്രട്ടറി എ.ബി ശാഫി, ഉദുമ മണ്ഡലം പ്രസിഡന്റ്് കല്ലട്ര അബ്ദുല്‍ ഖാദര്‍, ജനറല്‍ സെക്രട്ടറി കെ.ബി മുഹമ്മദ് കുഞ്ഞി, ട്രഷറര്‍ ഹമീദ് മാങ്ങാട്, വൈസ് പ്രസിഡന്റ് സിഎച്ച് അബ്ദുല്ല പരപ്പ, കെപിസിസി സെക്രട്ടറി കെ നീലകണ്ഠന്‍, ഡിസിസി ജനറല്‍ സെക്രട്ടറി കുഞ്ഞമ്പു നമ്പ്യാര്‍, യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ടി.ഡി കബീര്‍ തെക്കില്‍, ജില്ലാ പ്രസിഡന്റ്് അസീസ് കളത്തൂര്‍, ട്രഷറര്‍ എം.ബി ഷാനവാസ്, ഉദുമ മണ്ഡലം പ്രസിഡന്റ്് റഊഫ് ബായിക്കര,
ജനറല്‍ സെക്രട്ടറി ഖാദര്‍ ആലൂര്‍, മുസ്്‌ലിം ലീഗ് ഉദുമ പഞ്ചായത്ത് പ്രസിഡന്റ്് കെ.ബി.എം ശരീഫ് കാപ്പില്‍, പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ്് സിദ്ധിഖ് പള്ളിപ്പുഴ, മുളിയാര്‍ പഞ്ചായത് പ്രസിഡന്റ്് ബി.എം അബുബക്കര്‍ ഹാജി, കുറ്റിക്കോല്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ലത്തീഫ് പടുപ്പ്, ജില്ലാ പ്രവര്‍ത്തക സമിതി അംഗം അന്‍വര്‍ കോളിയടുക്കം, എം.എസ്.എഫ് ജില്ലാ പ്രസിഡന്റ്് സയ്യിദ് താഹ തങ്ങള്‍, ജനറല്‍ സെക്രട്ടറി സവാദ് പുത്തിഗെ, ശരീഫ് മല്ലത്ത്, വാര്‍ഡ് മെമ്പര്‍ ബലരാമന്‍ നമ്പ്യാര്‍, സന്തോഷ് അരുമന, കര്‍ഷക സംഗം മണ്ഡലം പ്രസിഡന്റ്് എ.പി ഹസൈനാര്‍, ഹൈദരലി പടുപ്പ്, സിറാജ് മഠം സംബന്ധിച്ചു.
Post a Comment
0 Comments