ചെറുവത്തൂര്‍: പിലിക്കോട് മേല്‍മട്ടലായി മഹാശിവ ക്ഷേത്രകവര്‍ച്ചാ കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍. പയ്യന്നൂര്‍ അന്നൂരില്‍ താമസക്കാരനായ വിറകന്റെ രാധാകൃഷ്ണനാ (50)ണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി ഉള്ളാള്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരത്തുവച്ചാണ് ഇയാള്‍ ചന്തേര പൊലീസിന്റെ പിടിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തിരുന്നു. ജൂണ്‍ മൂന്നിന് രാത്രിയിലാണ് മേല്‍മട്ടലായി മഹാശിവക്ഷേത്രത്തില്‍ കവര്‍ച്ച നടന്നത്.
ഓഫീസ് മുറിയില്‍ സൂക്ഷിച്ചിരുന്ന മൂന്നു പവന്‍ തൂക്കമുള്ള വിവിധ രൂപങ്ങള്‍, 100ഗ്രാം വെള്ളി, 40,000രൂപ, ഭണ്ഡാരത്തില്‍ നിന്നു പതിനായിരത്തോളം രൂപ എന്നിവയാണ് മോഷണം പോയത്. പിറ്റേദിവസം രാവിലെ ശാന്തിക്കാരന്‍ ക്ഷേത്രത്തില്‍ എത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. തുടര്‍ന്ന് ക്ഷേത്ര ഭാരവാഹികളും ചന്തേര പൊലീസും സ്ഥലത്തെത്തി സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് കവര്‍ച്ചയ്ക്കു പിന്നില്‍ വിറകന്റെ രാധാകൃ ഷ്ണന്‍ ആണെന്നു ഉറപ്പാക്കിയത്.
മേല്‍മട്ടലായി ക്ഷേത്രക്കവര്‍ച്ചക്ക് ആഴ്ച്ചകള്‍ക്കു മുമ്പാണ് രാധാകൃഷ്ണന്‍ ജയിലില്‍ നിന്നു പുറത്തിറങ്ങിയത്. ഇക്കാര്യം അറി ഞ്ഞ പൊലീസ് ജാഗ്രതക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. അതിനിടയിലാണ് മേല്‍മട്ടലായി ക്ഷേത്രത്തില്‍ കവര്‍ച്ച നടന്നത്. ചെറുവത്തൂര്‍ ജെടിഎസിനു സമീപത്തെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിനു അകത്ത് ഒരു മാസക്കാലം ഒളിച്ചു താമസിച്ചാണ് കവര്‍ച്ചയ്ക്ക് പദ്ധതി തയാറാക്കിയതെന്നു പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. പ്രതിയെ പ്രസ്തുത കെ ട്ടിടത്തിലെത്തിച്ച് തെളിവെടുത്തു

Post a Comment
0 Comments