ന്യൂഡല്‍ഹി: 3000 രൂപക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ നടത്തുന്ന വ്യാപാരികളില്‍ നിന്നും ചാര്‍ജ് ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് വീണ്ടും പുനരവതരിപ്പിക്കുന്ന തരത്തിലുള്ള ഒരു നയമാറ്റമാണ് പരിഗണിക്കുന്നത്. ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകളില്‍ വ്യാപാരികളും മറ്റ് ബിസിനസ് സ്ഥാപനങ്ങളും പേയ്‌മെന്റ് പ്രോസസ്സിങ് കമ്പനിക്ക് നല്‍കേണ്ട ഒരു ഫീസാണ് മര്‍ച്ചന്റ് ഡിസ്‌കൗണ്ട് നിരക്ക്.
നയം പ്രാബല്യത്തില്‍ വന്നാല്‍ 3000 രൂപക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ഫീസ് നല്‍കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടിസ്ഥാന സൗകര്യങ്ങളും പ്രവര്‍ത്തന ചെലവും കൈകാര്യം ചെയ്യുന്നതില്‍ ബാങ്കുകളെയും പേയ്‌മെന്റ് സേവനദാതാക്കളെയും പിന്തുണക്കുകയെന്ന ലക്ഷ്യത്തോടെയാണ് നീക്കം.
ഇതിനായി വ്യാപാരികളുടെ വിറ്റുവരവിനേക്കാള്‍ ഇടപാട് മൂല്യത്തെ അടിസ്ഥാനമാക്കി എംഡിആര്‍ അനുവദിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ചെറിയ ടിക്കറ്റ് യുപിഐ പേയ്‌മെന്റുകള്‍ക്ക് ഇളവ് ഉണ്ടായിരിക്കുമെങ്കിലും നിലവിലുള്ള സിറോ എംഡിആര്‍ നയം മാറ്റികൊണ്ട് വലിയ ഇടപാടുകള്‍ക്ക് ഉടന്‍ മര്‍ച്ചന്റ് ഫീസ് ഈടാക്കി തുടങ്ങും.
Post a Comment
0 Comments