Type Here to Get Search Results !

Bottom Ad

കാസർകോട് ഡിസിസി ജനറൽ സെക്രട്ടറി കരുൺ താപ്പ അന്തരിച്ചു


കാസർകോട്: കാസർകോട് ഡിസിസി ജനറൽ സെക്രട്ടറി കരുൺ താപ്പ (65)അന്തരിച്ചു. കോഴിക്കോട്ടെ മകളുടെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കാസർകോട് വിദ്യാനഗർ ചാല താപ്പാസ് ഭവനിലാണ് താമസം. മേൽപറമ്പ് പള്ളിപ്രം സ്വദേശിയാണ്. ദീർഘകാലം ദുബൈയിൽ ജോലി ചെയ്തിരുന്ന കരുണ താപ്പ നാട്ടിൽ തിരിച്ചെത്തിയ ശേഷം രാഷ്ട്രീയത്തിൽ സജീവമാവുകയായിരുന്നു. കാസർകോട് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ്, യുഡിഎഫ് കാസർകോട് മണ്ഡലം കൺവീനർ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. സംശുദ്ധ രാഷ്ട്രീയത്തിനുടമയായിരുന്നു. ചാലയിലെ കുട്യൻ- ചിരുത ദമ്പതിയുടെ മകനാണ്. സരോജിനിയാണ് ഭാര്യ. മക്കൾ: ശീതൾ, സിമി, ഡോ. ശ്വേത. മരുമക്കൾ: ഉൽക്കർഷ് ( നെതർലാൻഡ്), വിനയ് (ആസ്ട്രേലിയ), ഡോ. രാഹുൽ (കോഴിക്കോട് ). സഹോദരങ്ങൾ: ഉമേശന്‍, ഭാസ്കരൻ, ബാലകൃഷ്ണൻ, പുഷ്പ, പരേതയായ ലീല.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad