കണ്ണൂര്‍: പുഴയില്‍ ചാടിയ കാസര്‍കോട് സ്വദേശിനിയായ ഭര്‍തൃമതിയെ രക്ഷപ്പെടുത്തി. ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്തിനായി തിരച്ചില്‍ ഊര്‍ജിതമാക്കി. തിങ്കളാഴ്ച രാവിലെയാണ് സംഭവം. കാസര്‍കോട് ബേക്കല്‍ പെരിയാട്ടടുക്കം സ്വദേശിനിയായ 35 വയസുകാരിയെയാണ് വളപട്ടണം പുഴയുടെ ഓരത്തുനിന്ന് നാട്ടുകാര്‍ രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് ഇവര്‍ വളപട്ടണം പൊലീസിന് വിവരമറിയിക്കുകയായിരുന്നു. യുവതി ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയാണെന്നാണ് പ്രാഥമിക വിവരം. സംഭവമറിഞ്ഞയുടന്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. യുവതിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. ഇയാളുടെ പേരോ മറ്റു വിവരങ്ങളോ പൊലീസ് പുറത്തുവിട്ടിട്ടില്ല.
പുഴയില്‍ ചാടിയ കാസര്‍കോട് സ്വദേശിനിയായ ഭര്‍തൃമതിയെ രക്ഷപ്പെടുത്തി
21:56:00
0
കണ്ണൂര്‍: പുഴയില്‍ ചാടിയ കാസര്‍കോട് സ്വദേശിനിയായ ഭര്‍തൃമതിയെ രക്ഷപ്പെടുത്തി. ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്തിനായി തിരച്ചില്‍ ഊര്‍ജിതമാക്കി. തിങ്കളാഴ്ച രാവിലെയാണ് സംഭവം. കാസര്‍കോട് ബേക്കല്‍ പെരിയാട്ടടുക്കം സ്വദേശിനിയായ 35 വയസുകാരിയെയാണ് വളപട്ടണം പുഴയുടെ ഓരത്തുനിന്ന് നാട്ടുകാര്‍ രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് ഇവര്‍ വളപട്ടണം പൊലീസിന് വിവരമറിയിക്കുകയായിരുന്നു. യുവതി ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയാണെന്നാണ് പ്രാഥമിക വിവരം. സംഭവമറിഞ്ഞയുടന്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. യുവതിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. ഇയാളുടെ പേരോ മറ്റു വിവരങ്ങളോ പൊലീസ് പുറത്തുവിട്ടിട്ടില്ല.
Tags

Post a Comment
0 Comments