Type Here to Get Search Results !

Bottom Ad

ചോക്ലേറ്റ് വാങ്ങാൻ പണം ചോദിച്ചു, നാല് വയസ്സുകാരിയെ ശ്വാസം മുട്ടിച്ച് കൊന്ന് പിതാവ്


മഹാരാഷ്ട്രയിൽ ചോക്ലേറ്റ് വാങ്ങാൻ പണം ചോദിച്ച നാല് വയസ്സുകാരിയെ ശ്വാസം മുട്ടിച്ച് കൊന്ന് പിതാവ്. മഹാരാഷ്ട്രയിലെ ലാത്തൂർ ജില്ലയിലാണ് സംഭവം. ബാലാജി റാത്തോഡ് എന്നയാളാണ് സ്വന്തം മകളെ ക്രൂരമായി കൊലപ്പെടുത്തിയത്. ആരുഷി എന്ന നാല് വയസ്സുള്ള കുട്ടിയാണ് കൊല്ലപ്പെട്ടത്. അതേസമയം പ്രതി മദ്യത്തിന് അടിമയാണെന്ന് പൊലീസ് അറിയിച്ചു.

ചോക്ലേറ്റ് വാങ്ങാൻ പണം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ബാലാജി റാത്തോഡ് എന്നയാൾ തന്റെ നാല് വയസ്സുള്ള മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. കുടുംബത്തിൽ വഴക്കുകൾ പതിവായിരുന്നുവെന്നും ഇയാളുടെ ഭാര്യ അയാളെ ഉപേക്ഷിച്ച് പോയിരുന്നുവെന്നും പൊലീസ് അറിയിച്ചു. ഇക്കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് മകൾ ആരുഷി ചോക്ലേറ്റ് വാങ്ങാൻ പണം ചോദിച്ചു. കോപാകുലനായ പ്രതി സാരി ഉപയോഗിച്ച് കുട്ടിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തെത്തുടർന്ന് കൊലപാതകക്കുറ്റം ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്‌തതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ലാത്തൂർ ജില്ലയിലെ ഉദ്ഗിർ താലൂക്കിലെ ഭീമ തണ്ട സ്വദേശിയാണിയാൾ. അതേസമയം പ്രതി ബാലാജിക്ക് വധശിക്ഷ നൽകണമെന്ന് ഭാര്യ വർഷ ആവശ്യപ്പെട്ടു. ഭാര്യ നൽകിയ പരാതിയിലാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്‌ത്‌ ഇയാളെ അറസ്റ്റ് ചെയ്‌തത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad